Home Featured കര്‍ണാടകയില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

കര്‍ണാടകയില്‍ എസ്.ഡി.പി.ഐ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

ബംഗളൂരു: കര്‍ണാടകയിലെ മൈസൂരുവിലും ഹുബ്ബള്ളിയിലും എസ്.ഡി.പി.ഐ, നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി.

ഹുബ്ബള്ളിയില്‍ എസ്.ഡി.പി.ഐ നേതാവായ ഇസ്മായീര്‍ നളബന്ദയുടെയും മൈസൂരുവില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാവ് സുലൈമാന്റെ വീട്ടിലുമാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

സെപ്റ്റംബര്‍ 28നാണ് അഞ്ച് വര്‍ഷത്തേക്ക് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച്‌ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 106 പി.എഫ്.ഐ നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് നിരോധനമുണ്ടായത്. തീവ്രവാദ ഫണ്ടിങ് ഉള്‍പ്പടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചത്.

നിരോധനത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.ഐ അറസ്റ്റ് ചെയ്തെന്നും, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ 1,300 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഓട്ടോയില്‍ ട്രക്ക് ഇടിച്ചു കയറി; ഏഴ് സ്ത്രീകള്‍ മരിച്ചു

ബംഗളൂരു: ഓട്ടോറിക്ഷയില്‍ ട്രക്ക് ഇടിച്ച്‌ ഏഴ് സ്ത്രീകള്‍ മരിച്ചു. കര്‍ണാടകയിലെ ബിദര്‍ ഗ്രാമത്തിലാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ ട്രക്ക്, ഓട്ടോ ഡ്രൈവര്‍മാരുമുണ്ട്. ഇരുവരുടേയും നില ഗുരുതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാര്‍വതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യഡമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി ബായ് (60) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

You may also like

error: Content is protected !!
Join Our WhatsApp Group