Home Featured പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

ബെംഗളൂരു: പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി എൻഐഎ. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളില്‍ ആയിരുന്നു റെയ്ഡ്.കുടക് സ്വദേശികള്‍ ആയ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്മാൻ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളിലായിരുന്നു റെയ്ഡ്. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്നവരുടെ വീടുകളാണ് ഇത്. നിലവില്‍ മൂന്ന് പേരും ഒളിവിലാണ്. ഇവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തെന്ന് എൻഐഎ അറിയിച്ചു.

2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകല്‍ വെട്ടിക്കൊല്ലുന്നത്. അതിന് അഞ്ച് ദിവസം മുമ്ബ് കാസര്‍കോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം. ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച്‌ 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.ഇന്ത്യയില്‍ 2047 ആകുമ്ബോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലര്‍ സ്ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകള്‍ രൂപീകരിച്ചു എന്നും കുറ്റപത്രത്തില്‍ എൻ ഐ എ ചൂണ്ടികാട്ടിയിരുന്നു. ഇവര്‍ക്ക് ആയുധപരിശീലനമടക്കം നല്‍കിയിരുന്നുവെന്നും എൻ ഐ എ കുറ്റപത്രത്തിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആറുലക്ഷം തട്ടിയ ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍

സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആറുലക്ഷം തട്ടിയെടുത്ത ഊട്ടി ഗൂഡല്ലൂര്‍ സ്വദേശി ഉബൈദുള്ളയെ കൊളവല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു.കടവത്തൂര്‍ സ്വദേശി എൻ.കെ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.2019 മുതല്‍ ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് മുഹമ്മദ് ഉബൈദുള്ളയുമായി ബന്ധം സ്ഥാപിക്കുന്നത്.പല തവണയായാണ് 6 ലക്ഷം ഉബൈദുള്ള തട്ടിയെടുത്തത്.

മടക്കി നല്‍കാനുള്ള കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതാതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗൂഡല്ലൂരില്‍ നിന്നും പിടികൂടിയ പ്രതിയെ ഇന്നലെ രാവിലെ കൊളവല്ലൂര്‍ എസ്.ഐ സുഭാഷ്, രാജേഷ് പന്ന്യന്നൂര്‍, ദീപേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. താമരശേരി എസ്.ഐ അബ്ദുല്‍ റസാഖും സംഘത്തെ സഹായിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group