പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ് നടത്തി.ഭീകര പ്രവർത്തനങ്ങളുമായി പങ്കുള്ളതായി സംശയമുള്ള മൂന്ന് പേരുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് രാവിലെയാണ് എൻഐഎ സംഘം തെരച്ചിൽ നടത്തിയത്.
ദർബംഗ സ്വദേശികളായ നൂറുദ്ദീൻ, സനാവുല്ല, മുസ്തഖീംഎന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
ഇവരുമായി ബന്ധമുള്ള ആളുകളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തണമെന്നും, 2047 ഓടെ രാജ്യത്തെ സംവിധാനം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇവർ ലക്ഷ്യമിടുന്നത്.