Home Featured ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം;പ്രതികളെക്കുറിച്ച്‌ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം;പ്രതികളെക്കുറിച്ച്‌ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും എൻഐഎക്ക് പ്രതികളിലേക്കെത്താനായില്ല.പ്രതികളെക്കുറിച്ച്‌ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുസാവിർ ഷാസിബിനെയും അബ്ദുള്‍ മതീൻ അഹമ്മദ് താഹയെയും കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കുമെന്നാണ് എൻഐഎ അറിയിച്ചത്.

മുസാവിർ ഷാസിബി രാമേശ്വരം കഫേയില്‍ സ്‌ഫോടക വസ്തു വെച്ചുവെന്നും അബ്ദുള്‍ മതീൻ അഹമ്മദ് താഹ ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ ആരോപണം. ഇരുവരും 2020ലെ തീവ്രവാദക്കേസിലെ പ്രതികളാണ്. സംശയമുള്ളവരെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ info.blr.nia@gov.in എന്ന ഇ-മെയില്‍ വഴി ഏജൻസിയുമായി ബന്ധപ്പെടാം. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ അറിയിച്ചു.

കോവിഡ് കാലത്ത് ജോലി പോയി, ടെക്കി മോഷ്ടാവായി, ഒടുവിൽ പിടിയിൽ

ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതിന് മുൻ ഐടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.ജാസി അഗർവാള്‍ എന്ന 26കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കായി നോയിഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. എന്നാല്‍ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

താമസ സ്ഥലങ്ങളില്‍ നിന്ന് ലാപ്‌ടോപ്പുകളും ഉപകരണങ്ങളും മോഷ്‌ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം മോഷണം. തുടർന്ന് ഇത് കരിഞ്ചന്തയില്‍ വില്‍ക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആളൊഴിഞ്ഞ മുറികളില്‍ കയറി ചാർജ് ചെയ്യാൻ വച്ചിരുന്ന ലാപ്‌ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പിജി റസിഡന്റ്സുകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒട്ടേറെ ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ പക്കല്‍ നിന്ന് 16 ലക്ഷത്തോളം വില വരുന്ന 26 ലാപ്ടോപ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇവർ മോഷണം നടത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണഅ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group