Home Featured ബെംഗളൂരു- മൈസൂരു ദേശീയപാത:6 മാസം സമയം കൂടി അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റി

ബെംഗളൂരു- മൈസൂരു ദേശീയപാത:6 മാസം സമയം കൂടി അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റി

ദസറയ്ക്ക് മുൻപ് ബെംഗളൂരു- മൈസൂരു ദേശീയപാത (എൻഎച്ച് -275) നവീകരണം പൂർത്തിയാകില്ല. 6 മാസം കൂടി സമയം അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റി (എൻഎ ച്ച്എഐ) ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പുതുതായി നിർമിച്ച റോഡുകളിൽ വെള്ളം കയറിയതും പ്രവൃത്തികളെ ബാധിച്ചു.നിർമാണം പൂർത്തിയായ ബിഡദി മുതൽ രാമനഗര ഹെജ്ജല വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്.

എന്നാൽ, രാമനഗര, ചന്നപട്ടണ, മറ്റൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ബൈപാസ് റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡ്യ നിദ്ദഘട്ട മുതൽ ബെംഗളൂരു വരെയുള്ള 56 കിലോമീറ്റർ റോഡ് ദസറയ്ക്ക് മുൻപ് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് നേരത്തേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നത്.

117 കിലോമീറ്റർ ദൂരം വരുന്ന റോഡ് 2 ഘട്ടങ്ങളിലായാണ് പൂർത്തീകരിക്കുന്നത്. രാജരാജേശ്വരി നഗർ മെഡിക്കൽ കോളജ് മുതൽ കുമ്പൽഗോഡ് വരെയുള്ള 4.5 കിലോമീറ്റർ ദൂരമുള്ള മേൽപാലത്തിന്റെ നിർമാണം പൂർത്തിയായി.ബിഡദിക്ക് സമീപം കണമിനിക്കെയിലും ശ്രീരം ഗപട്ടണ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകളുള്ളത്.

ലൈവ് ലൊക്കേഷൻ’ ട്രെയിനുകളിലും

ട്രെയിൻ ഏതു സ്റ്റേഷനിലെത്തി എന്ന് തത്സമയം അറിയാൻ ‘ലൈവ് ലൊക്കേഷൻ’ യാത്രക്കാരെ അറിയിക്കുന്ന ‘റിയൽ ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം’ (ആർടിഐഎസ്) രാജ്യത്ത് 2700 ട്രെയിനുകളിൽ ഏർപ്പെടുത്തി. നിലവിൽ ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുമ്പോഴും പുറപ്പെടുമ്പോഴും സ്റ്റേഷൻ മാസ്റ്റർ ഡിവിഷനിലെ കൺട്രോൾ സെന്ററിൽ അറിയിക്കുകയും അവിടെ നിന്ന് അപ്ഡേറ്റ് ചെയ്യുകയുമാണ്.

ആർടിഐഎസ് സംവിധാനത്തിൽ ട്രെയിനുകളിൽ സ്ഥാപിച്ചിരിക്കുന്ന ഔട്ട്ഡോർ യൂണിറ്റിൽ നിന്ന് ഓരോ 30 സെക്കൻഡിലും ട്രെയിനിന്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ സ്വയം കൺട്രോൾ ഓഫിസ് ആപ്ലിക്കേഷനിൽ (സിഒഎ) അപ്‍ലോഡ് ചെയ്യും. യാത്രക്കാർക്കു നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മുഖേന അപ്പപ്പോൾ വിവരങ്ങൾ അറിയാൻ കഴിയും.

ട്രെയിൻ ഓരോ സ്റ്റേഷനിലും എത്തുന്നതും പുറപ്പെടുന്നതും എവിടെ വരെ എത്തി എന്നതും ട്രെയിനിന്റെ വേഗവും വരെ ആർടിഐഎസിൽ ലഭിക്കുമെന്നു റെയിൽവേ പറയുന്നു. 21 ഇലക്ട്രിക് ലോക്കോ ഷെഡുകളിലായി 2700 ട്രെയിനുകളിൽ ആർടിഐഎസ് ഇൻസ്റ്റാൾ ചെയ്തു. രണ്ടാം ഘട്ടത്തിൽ 50 ലോക്കോ ഷെഡുകളിലെ 6000 ട്രെയിനുകളിലാണ് ഇനി ചെയ്യാനുള്ളത്. ഐഎസ്ആർഒയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സംവിധാനം ഐഎസ്ആർഒയുടെ സാറ്റ്കോം ഹബ് മുഖേനയാണു പ്രവർത്തിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group