ബംഗളൂരു: ബംഗളൂരു നഗരത്തിന് ചുറ്റുമുള്ള സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡിന് ടെൻഡർ ക്ഷണിച്ച് ദേശീയ പാത അതോറിറ്റി.280 കിലോമീറ്റർ നീളം വരുന്ന പദ്ധതി പൂർത്തിയാവുന്നതോടെ നഗരത്തിലെ തിരക്ക് കുറക്കാനാകുമെന്നാണ് പ്രതീക്ഷ. ദൊബ്ബാസ്പേട്ടിനെയും തമിഴ്നാട്ടിലെ ഹൊസൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത ലോറികള്‍ക്കും ദീർഘദൂര യാത്രക്കാർക്കും ഏറെ ഗുണം ചെയ്യും
. ദൊബ്ബാസ്പേട്ടില്‍ വെച്ച് തുമകൂരു റോഡില്‍ പ്രവേശിക്കാം. ഭാരത് മാല പരിയോജന പദ്ധതിയിലുള്‍പ്പെടുത്തി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർമാണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പദ്ധതിയുടെ 144 കിലോമീറ്റർ നീളം വരുന്ന ആദ്യ ഘട്ടത്തിന് 4750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദൊബ്ബാസ്പേട്ട്, ദൊഡ്ഡബല്ലാപുര, ദേവനഹള്ളി, സുളിബലെ, ഹൊസ്കോട്ടെ, ആനെക്കല്‍, തട്ടെക്കരെ, കനകപുര, രാമനഗര, മഗഡി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോവുക.
യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും; സി.പി.എം ആസ്ഥാനത്ത് പൊതുദര്‍ശനം നാളെ
അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും.വസന്ത് കുഞ്ജിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അർപ്പിക്കും. ശനിയാഴ്‌ച പകല്‍ 11 മുതല്‍ മൂന്ന് വരെ സി.പി.എം ആസ്ഥാനമായ, ഡല്‍ഹി ഗോള്‍ മാർക്കറ്റിലെ എ.കെ.ജി ഭവനില്‍ പൊതുദർശനമുണ്ടാകും. തുടർന്ന് മൃതദേഹം വൈദ്യശാസ്‌ത്ര പഠനത്തിനായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന് കൈമാറും.
ഇതുസംബന്ധിച്ച് യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു.
സംസ്ഥാനത്ത് മൂന്ന് ദിവസം സി.പി.എം ദുഃഖാചരണം:കേരളത്തിലെ പാർടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നല്‍കിയ നേതാവായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. വേർപാടിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചനം സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർടി പതാക താഴ്ത്തിക്കെട്ടും.