Home Featured നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.

നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജ ദ്രവ്യങ്ങളും കണ്ടെത്തി. ഇൻക്വസ്റ്റ്  തയ്യാറാക്കിയ ശേഷം മൃതദേഹം  മെഡിക്കൽ കോളേജിലേക്ക് മാറ്റും.കഴിഞ്ഞ ദിവസം കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ കല്ലറ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.  സമാധി സ്ഥലം മറച്ചിട്ടുണ്ട്. പോലീസിനും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം മണിയന്റെ ഭാര്യ സുലോചനയും മകൻ രാജസേനനുമുണ്ട്. പോലീസ് ഇവർക്ക് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലും കോൺക്രീറ്റ് അറയ്ക്കു സമീപവും പോലീസ് കാവലുണ്ട്.

ഗോപൻസ്വാമിയുടെ മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി

കൊച്ചി: പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്നുപറയുന്ന സംഭവത്തിൽ കല്ലറ തുറന്നുപരിശോധിക്കുന്നതടക്കമുള്ള അന്വേഷണ നടപടികളിൽ ഇടപെടാതെ ഹൈക്കോടതി. നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ ഭാര്യ സുലോചനയാണ്, കല്ലറ തുറന്നുപരിശോധിക്കണമെന്ന ആർ.ഡി.ഒ.യുടെ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹർജി പരിഗണിച്ചത്.

മരണസർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണം സ്ഥിരീകരിച്ചത് ആരാണെന്നും ചോദിച്ചു. ഹർജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കല്ലറ തുറക്കേണ്ടിവരുന്നത്. കല്ലറ തുറക്കാൻ പോലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group