Home Featured ബ്രസീല്‍ ആരാധകര്‍ക്ക് വീണ്ടും നിരാശ; കണ്ണീരോടെ പ്രഖ്യാപനവുമായി സൂപ്പര്‍ താരം നെയ്മര്‍

ബ്രസീല്‍ ആരാധകര്‍ക്ക് വീണ്ടും നിരാശ; കണ്ണീരോടെ പ്രഖ്യാപനവുമായി സൂപ്പര്‍ താരം നെയ്മര്‍

by കൊസ്‌തേപ്പ്

ദോഹ: ഖത്തര്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമാണ് ബ്രസീല്‍. ഏറ്റവും മികച്ച സ്ക്വാഡുമായി ഖത്തറിലെത്തിയ ടീമിന് പക്ഷേ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഈ ദുഖം മാറും മുമ്പ് ബ്രസീല്‍ ആരാധകരെ കൂടുതല്‍ കണ്ണീരിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം ഏറെ അസ്വസ്ഥനായിരുന്ന നെയ്മര്‍ ബ്രസീൽ ജേഴ്‌സിയിൽ തന്നെ വീണ്ടും കാണുമെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചു.

ഇരു ടീമുകളും തമ്മില്‍ ഒപ്പത്തിനൊപ്പം പോരാടി നിന്ന അവസ്ഥയില്‍ നെയ്മര്‍ നേടിയ മിന്നും ഗോളാണ് ബ്രസീലിനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചത്. കാനറികള്‍ക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും ഗോള്‍ നേടിയ പെലെയ്ക്കൊപ്പം എത്താന്‍ ഈ ഗോളോടെ താരത്തിന് സാധിച്ചിരുന്നു. പക്ഷേ, അപ്രതീക്ഷിതമായ തോല്‍വി പിഎസ്‍ജി താരത്തെ ഉലച്ചു കളഞ്ഞിട്ടുണ്ട് എന്നാണ് വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ദേശീയ ടീമിന്‍റെ വാതിലുകളൊന്നും താന്‍ അടയ്ക്കുന്നില്ല. പക്ഷേ, മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നില്ല. ബ്രസീൽ ടീം മുന്നോട്ട് പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല, പക്ഷേ, ഇപ്പോൾ സംഭവിച്ചതിനെക്കുറിച്ച് വിലപിക്കാൻ മാത്രമേ കഴിയൂ എന്നും നെയ്മര്‍ പറഞ്ഞു. അതേസമയം, ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടിറ്റെ ഇക്കാര്യം വിശദമാക്കിയത്. 2016ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി എത്തുന്നത്. ഇതിന് പിന്നാലെയാണ് ബ്രസീലിന് കോപ്പ അമേരിക്ക കിരീടം വിജയിച്ചത്. പരിശീലകനെന്ന നിലയില്‍ ടിറ്റെ ബ്രസീലിനൊപ്പമുണ്ടായിരുന്നത് 81 മത്രങ്ങളിലായിരുന്നു. ഇതില്‍ 61 മത്സരങ്ങളിലും ബ്രസീല്‍ ജയം നേടിയിരുന്നു. 

വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് ആരംഭിക്കുന്നു

ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ്.

ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ രണ്ട് പ്രതിദിന ഫ്ലൈറ്റുകൾ ആകാശ എയർ ആരംഭിക്കും, ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതലും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതലും ആരംഭിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ആകാശ എയർ ബെംഗളൂരുവും അഹമ്മദാബാദും തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നു.

അടുത്തിടെ ആകാശ എയർ, ഇന്ത്യയുടെ ഐടി ഹബ്ബുകളായ പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ നവംബർ 26-ന് രണ്ട് പ്രതിദിന ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നീ എട്ട് നഗരങ്ങളിലേക്ക് കണക്റ്റ് ചെയ്തുകൊണ്ട് ആകാശ എയർ ഇപ്പോൾ ബെംഗളൂരുവിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യും.

ദക്ഷിണേന്ത്യയിലെ നാലാമത്തെ പ്രധാന നഗരമായി വികസിക്കുന്ന വിശാഖപട്ടണത്തെ ഞങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ചേർക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആകാശ എയർ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. വിശാഖപട്ടണം ഒരു ടയർ II നഗരമാണ്, കൂടാതെ അതിന്റെ തീരദേശ പ്രവർത്തങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടം, വ്യാവസായിക സാധ്യതകൾ എന്നിവ കാരണം ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, വിശാഖപട്ടണം എന്നിങ്ങനെ പത്ത് നഗരങ്ങളിലായി മൊത്തം പതിനാല് റൂട്ടുകളിലായി ഡിസംബർ പകുതിയോടെ ആകാശ എയർ അതിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group