കണ്ണൂര്‍: കൂടുതല്‍ രാജ്യാന്തര സര്‍വീസുകളാരംഭിച്ച് കണ്ണൂര്‍ വിമാനത്താവളം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിച്ചത്
വ്യാഴാഴ്ച രാവിലെ 9.45ന് മസ്കറ്റിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസ് ആരംഭിച്ചു. 182 യാത്രക്കാരുമായി ഫുള്‍ലോഡ് സര്‍വീസായിരുന്നു ആദ്യത്തേത്. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുള്ളത്.
ഏപ്രില്‍ 24നാണ് മസ്കറ്റില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് നീക്കി 129 ദിവസത്തിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. നേരത്തെ യുഎഇയിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് മസ്കറ്റിലേക്കും സര്‍വീസിന് അനുമതി ലഭിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എന്നിവയാണ് ഗള്‍ഫ് സര്‍വീസ് നടത്തുന്നത്. ഷാര്‍ജ, ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, റിയാദ്, സലാല എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍നിന്ന് വിമാനമുണ്ട്. മസ്കറ്റിലേക്കുള്ള ആഴ്ചയിലെ മൂന്ന് സര്‍വീസിന് പുറമെ അബുദാബിയിലേക്കും ഷാര്‍ജയിലേക്കും ആറുദിവസവും ദുബായിലേക്ക് നാലുദിവസവും വിമാനമുണ്ട്. എന്നാല്‍ കണ്ണൂരില്‍നിന്ന് സ്ഥിരം സര്‍വീസിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിട്ടില്ല. വിദേശ വിമാനങ്ങളുടെ സര്‍വീസിനും അനുമതി ലഭിച്ചിട്ടില്ല.
*സൈബര്‍ സാമ്ബത്തിക തട്ടിപ്പിന് ഇരയായോ? ഉടൻ ഈ നമ്പറിൽ വിളിക്കുക; പണം തിരിച്ചു കിട്ടും*
കോവിഡിനെ തുടര്‍ന്നുള്ള അടച്ചിടലില്‍ പ്രവാസികളുമായി വിദേശ എയര്‍ക്രാഫ്റ്റുകള്‍ കണ്ണൂരിലിറങ്ങിയിരുന്നു. വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്ക് പ്രയാസരഹിതമായി കണ്ണൂരിന്റെ റണ്‍വേയില്‍ ഇറങ്ങാമെന്നും തെളിഞ്ഞിരുന്നു. വിദേശവിമാന സര്‍വീസിന് അനുമതി തേടി കിയാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.