തലയും കൈകാലുകളുമില്ലാത്ത മനുഷ്യന്റെ (human figure sans head or limbs) രൂപം കണ്ടു ഞെട്ടിത്തരിച്ച് നെറ്റിസണ്‍സ്.
ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ ഹസ്മത്ത് സ്യൂട്ട് ധരിച്ച കൈകാലുകളില്ലാത്ത, തലയില്ലാത്ത മനുഷ്യന്റെ ചില വിചിത്ര ചിത്രങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. റോഡിനു നടുവില്‍ പല പല പോസുകളിലായാണ് രൂപത്തെ കണ്ടിരിക്കുന്നത്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആയതുകൊണ്ട് ഇത് ഗ്രാഫിക് ചിത്രമാണോ എന്ന സംശയം അസ്ഥാനത്താണ്.
മറ്റ് ചിത്രങ്ങള്‍ ഹസ്മത്ത് സ്യൂട്ട് നൃത്തം ചെയ്യുന്നതും പ്രദേശത്തിന് ചുറ്റും ചില തന്ത്രങ്ങള്‍ പയറ്റുന്നതും കാണിക്കുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്നോ ചിത്രത്തില്‍ ആരാണെന്നോ ഒരു സൂചനയും ഇല്ല.
ചിത്രങ്ങള്‍ 2021 മെയ് മാസത്തില്‍ ക്ലിക്കുചെയ്‌തുവെങ്കിലും അടുത്തിടെയാണ് അവ പ്രചരിച്ചത്
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവിയുടെ ഉടമസ്ഥതയിലുള്ള വളരെ സുരക്ഷിതമായ പ്രദേശത്തിന് പുറത്തുള്ളതിനാല്‍ ഇത് എങ്ങനെ ചെയ്തു എന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ല. ഇവിടെയാണെങ്കില്‍ ധാരാളം സുരക്ഷയും മറ്റും ഉള്‍പ്പെടുന്നുമുണ്ട്
ഹസ്മത്ത് സ്യൂട്ടിന്റെ ഫോട്ടോകള്‍ റെഡ്ഡിറ്റില്‍ വൈറലായിട്ടുണ്ട്. ഹോളോ മാന്‍ എന്ന ക്ലാസിക് വിചിത്ര കഥാപാത്രത്തിന്റെ കോവിഡ് പതിപ്പ് എന്നാണ് ഒരാള്‍ ഈ ചിത്രത്തിന് വിളിപ്പേര് നല്‍കിയത്