മുംബൈ: ട്രെയിന്‍ വരുന്നതിന് മുമ്ബ് മറുപുറം കടക്കാന്‍ ബൈകിലെത്തിയ യുവാവിന്റെ ശ്രമം. എന്നാല്‍ റെയില്‍വെ ട്രാകിന് തൊട്ടുസമീപം എത്തിയപ്പോള്‍ തന്നെ ട്രെയിന്‍ കടന്നുവരികയും യുവാവ് ബൈക് അവിടെ ഉപേക്ഷിച്ച് ഓടുകയുമായിരുന്നു. പിന്നീട് കാണുന്നത് അമിത വേഗതയില്‍ വന്ന ട്രെയിന്‍ ഇടിച്ച് ബൈക് തവിടുപൊടിയാകുന്നതാണ്
യുവാവ് ഒരുപക്ഷെ ബൈക് നിര്‍ത്താതെ കടന്നുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ഫെബ്രുവരി 12 ന് മുംബൈയില്‍ വെച്ചാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വീഡിയോയില്‍ ട്രെയിന്‍ അടുത്ത് വരുന്നത് കണ്ട് ബൈക് യാത്രികന്‍ റെയില്‍വേ ട്രാകില്‍ നിര്‍ത്തുന്നതും അവസാന നിമിഷം മോടോര്‍ സൈകിള്‍ ഉപേക്ഷിക്കുന്നതും കാണാമായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കേറ്റതായി വ്യക്തമാകാം. രാജധാനി എക്‌സ്പ്രസ് ആണ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ചത്.
സംഭവത്തില്‍ നിരവധി ട്വിറ്റെര്‍ ഉപയോക്താക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.