ചെന്നൈ: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മകളെ രക്ഷപ്പെടുത്താനും സ്വയം പ്രതിരോധത്തിനും നടത്തിയ കുറ്റകൃത്യമായതിനാല്‍ അറസ്റ്റിലായ 41കാരിയായ മലയാളി വീട്ടമ്മയെ പൊലീസ് കേസെടുത്തശേഷം വിട്ടയച്ചു. ചെന്നൈ ഒട്ടേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
സ്വകാര്യ കമ്ബനി ജീവനക്കാരാണ് ദമ്ബതികള്‍. ഭര്‍ത്താവ് മദ്യപിച്ചെത്തി വഴക്കിടുക പതിവായിരുന്നു. ഇവര്‍ക്ക് 20 വയസ്സായ മകളും ആറാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രി പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അമ്മയും മകനും ഉണര്‍ന്നപ്പോഴാണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടത്. പിന്തിരിപ്പിക്കാന് ശ്രമിച്ചപ്പോള്‍ ഇവരെ പിടിച്ച് തള്ളിയിട്ടു. തുടര്‍ന്ന് കൈയില്‍ കിട്ടിയ ചുറ്റികയെടുത്ത് യുവതി ഭര്‍ത്താവിന്റെ തലക്കടിക്കുകയായിരുന്നു. ഉടന്‍ മരണവും സംഭവിച്ചു.
പിന്നീട് ചുറ്റികയുമായി സ്ത്രീ ഒട്ടേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഐ.പി.സി 302 പ്രകാരം ഇവരെ പ്രതി ചേര്‍ത്തെങ്കിലും മകളെ രക്ഷിക്കാനും സ്വയം പ്രതിരോധത്തിനുമായി നടത്തിയ കുറ്റകൃത്യമായതിനാല്‍ മൊഴി രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഇതിനാവശ്യമായ സാക്ഷി മൊഴികളും തെളിവുകളും പൊലീസ് ശേഖരിച്ചു. കേസ് റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേരളത്തില്‍നിന്ന് ചെന്നൈ ഒട്ടേരിയില്‍ കുടിയേറിയവരാണ് ഇവരുടെ കുടുംബക്കാര്.