കണ്ണൂര്‍: പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് വെട്ടി കണ്ണൂര്‍- മംഗലാപുരം റൂട്ടില്‍ മെമു സര്‍വിസ് തുടങ്ങിയെങ്കിലും യാത്രാദുരിതം മാറിയില്ല .പഴയ മംഗളൂരു പാസഞ്ചറിന് പകരമായി മെമു സര്‍വീസ് തുടങ്ങിയതാണ് യാത്രാദുരിതത്തിന് പരിഹാരമാകാത്തത്.
പുതിയ സര്‍വിസുകള്‍ വേണമെന്ന് യാത്രക്കാരുടെ ആവശ്യത്തിനോട് മുഖംതിരിക്കുകയാണ് റെയില്‍വേ അധികൃതര്‍.റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് കന്നിയാത്ര ആരംഭിച്ച കണ്ണൂര്‍ -മംഗലാപുരം സര്‍വീസിന് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ഗംഭീര യാത്രയയപ്പ് നല്‍കി.
സ്റ്റേഷന്‍ മാസ്റ്റര്‍ സജിത്ത് പച്ചക്കൊടി കാണിച്ചതോടെ മെമു സര്‍വീസിന്റെ കന്നി യാത്രയ്ക്ക് തുടക്കമായി.നിലവില്‍ കണ്ണൂര്‍- മംഗളൂരു ട്രെയിന്‍ സര്‍വിസ് നടത്തുന്നതു പോലെ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ആയാണ് മെമുവും സര്‍വിസ് നടത്തുന്നത്. നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ റഷീദ് കവ്വായി, ജനറല്‍ കണ്‍വീനര്‍ ദിനു മൊട്ടമ്മല്‍, കോഡിനേറ്റര്‍ ആര്‍ട്ടിസ്റ്റ് ശശികല, കെ.പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ യാത്രയയപ്പിന് നേതൃത്വം നല്‍കി.