ഒരു നാട് മുഴുവന്‍ വണ്ടിനെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വീടും റോഡും ഓഫീസുകളും സകലവിധ കെട്ടിടങ്ങളുമെല്ലാം വണ്ടുകള്‍ കൈയേറി കഴിഞ്ഞു. അര്‍ജന്റീനിയയിലെ സാന്റ ഇസബെല്‍ എന്ന നഗരത്തിലാണ് ഈ ദുരവസ്ഥ. വണ്ടുകളുടെ ശല്യം കാരണം പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഈ നാട്ടിലെ ജനങ്ങള്‍.
വണ്ടുകളുടെ ശല്യം രൂക്ഷമാണെങ്കിലും അതിനൊരു പ്രതിവിധി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഭരണാധികാരികള്‍. കാരണം പ്രദേശത്തെ പൊലീസ് സ്റ്റേഷനടക്കം വണ്ടുകളുടെ പിടിയിലാണ്. ഓടകളിലും അവ സ്ഥാനം കണ്ടെത്തി കഴിഞ്ഞതോടെ ഡ്രെയിനേജ് സംവിധാനവും തകരാറിലായി.
വീടുനുള്ളില്‍ കയറിക്കൂടുന്ന വണ്ടുകളെ വലിയ പെട്ടികളിലാക്കി തീയിട്ട് നശിപ്പിക്കുകയും ദൂരയിടങ്ങളില്‍ കൊണ്ടു പോയി കളയുകയുമൊക്കെയാണ് ഇവര്‍ ചെയ്യുന്നത്. എന്നിട്ടും ഇവയുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. വെളിച്ചം കണ്ടാണ് കൂടുതല്‍ വണ്ടുകളും എത്തുന്നതെന്നായതോടെ പൊതുയിടങ്ങളില്‍ ഉള്‍പ്പെടെ ലൈറ്റ് ഓഫ് ചെയ്‌ത അവസ്ഥയാണ്.അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രദേശമാകെ ഇരുട്ടിലാണെന്നും പറയാം. കുട്ടികളും കിടപ്പിലായ രോഗികളുമാണ് വണ്ടുകളുടെ ശല്യത്തില്‍ ഏറെ ബുദ്ധിമുട്ടുന്നത്. ചെവിയിലും മൂക്കിലുമെല്ലാം വണ്ട് കയറിപ്പോകുന്ന അവസ്ഥയാണ്. കിടക്കകളിലും വാര്‍ഡ്രോബിലും ഫാനിലും വരെ അവ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.
ഭക്ഷണ സാധനങ്ങളെല്ലാം നശിപ്പിച്ച് തുടങ്ങിയതോടെ അടുക്കളയില്‍ പാചകം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. ലോക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്ക് അകത്ത് വരെ ഇവ പ്രവേശിക്കുകയും കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
അര്‍ജന്റീനയിലെ കാലാവസ്ഥ മാറ്റമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തുന്നത്. വൈകി വന്ന മഴയും കടുത്ത ഉഷ്‌ണവുമെല്ലാം ഇവയുടെ പ്രജനനത്തിന് അനുകൂല ഘടകമായിട്ടുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.