കൊച്ചി: ആഡംബര കാറുകള്‍ വാങ്ങിയും മോന്‍സന്റെ തട്ടിപ്പ്. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്ന് ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന് പറഞ്ഞു.
അതേസമയം മോന്സന് മാവുങ്കലിന് നല്‍കിയത് 10 കോടി രൂപയെന്ന് പരാതിക്കാരന് അനൂപ് മുഹമ്മദ് പറഞ്ഞു. ഇത് നല്‍കിയത് പ്രമുഖരുടെ സാന്നിധ്യത്തിലാണ്.
മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ കണ്ടാണ് പണം നല്‍കിയത്.മോന്‍സന്റെ പുറം മോടിയില്‍ വീണുപോയെന്നും ത്യാഗരാജന് പറഞ്ഞു. ബെംഗളൂരു പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ത്യാഗരാജന്. സാമ്ബത്തിക തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിന്റെ കലൂരിലെ വീട്ടിലെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയായി. വിദേശ നിര്‍മ്മിത വാഹനങ്ങളുടെ രേഖ കസ്റ്റംസ് ശേഖരിച്ചു. പത്ത് വാഹനങ്ങളുടെ വിശദാംശങ്ങളാണ് കസ്റ്റംസ് ശേഖരിച്ചത്.