മംഗളൂരു:വരന്റെ കുടുംബം സമ്മാനിച്ച 10 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.വധുവിന്റെ കാമുകൻ മൈസൂരു സ്വദേശി കെ. നവീൻ, വധു വഡെര ഹൊബ്ലിയിലെ സ്പൂര്‍ത്തി ഷെട്ടി, പിതാവ് സതിഷ് ഷെട്ടി, മാതാവ് സുജാത ഷെട്ടി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 21നായിരുന്നു വിവാഹം. വീട്ടില്‍ വധു കൂടുതല്‍ സമയം നവീനുമായി ചാറ്റും വിഡിയോ കാളുമായി കഴിയുകയായിരുന്നു.
തടഞ്ഞപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും അച്ഛനും അമ്മയും നിര്‍ബന്ധിച്ചിട്ടാണ് താനുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നുമാണ് മറുപടി ലഭിച്ചത്.രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ നവീൻ അന്യജാതിക്കാരനായതിനാലാണ് വിവാഹത്തിന് തടസ്സം നിന്നതെന്ന് അറിയിച്ചു. എന്നാല്‍, സ്പൂര്‍ത്തി അവസരം ഒത്തുവന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
ബംഗളൂരുവില്‍ അഞ്ചു വയസ്സുകാരിയുടെ കണ്‍മുന്നില്‍ ഭാര്യയെ കൊന്നു; യുവാവ് അറസ്റ്റില്‍
അഞ്ചു വയസ്സുകാരിയുടെ കണ്‍മുന്നില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.എൻ. ഭാരതിയെ (28) കൊന്നു എന്ന കേസില്‍ എച്ച്.കെ. ഹരീഷാണ് (29) അറസ്റ്റിലായത്.10 വര്‍ഷം മുമ്ബാണ് ഹരീഷും ഭാരതിയും വിവാഹിതരായത്. ഈയിടെ യുവതി അകന്ന ബന്ധുവായ ഗംഗാധറുമായി അടുപ്പത്തിലായി.ഇരുവരെയും താക്കീത് ചെയ്തിട്ടും ഫലമുണ്ടായില്ല. യുവതി കാമുകന്റെ കൂടെ ഇറങ്ങിപ്പോയി വാടകവീട്ടില്‍ താമസം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി ഹരീഷ് അവിടെ ചെന്ന് ഭാര്യയെ കൊന്ന് മകളുമായി മടങ്ങി.
ജോലിക്ക് പോയ ഗംഗാധര്‍ യുവതി ഫോണ്‍ അറ്റൻഡ് ചെയ്യാത്തതിനാല്‍ സുഹൃത്ത് സുരേഷിനോട് അന്വേഷിക്കാൻ പറഞ്ഞു. യുവതി രക്തത്തില്‍ കുളിച്ചു മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടൻ വാടകവീട്ടില്‍ എത്തിയ ഗംഗാധറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കൃത്യം ചെയ്തത് താനല്ലെന്നും ഹരീഷ് ആവാമെന്നും അയാള്‍ മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഹരീഷ് കുറ്റം സമ്മതിച്ചു.