കോഴിക്കോട്: കുറ്റ്യാടിപുഴയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പോലീസ്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു നവ ദമ്ബതിമാര്‍.അതിനിടെ ഭാര്യ കനിക കാല്‍ വഴുതി പുഴയിലേക്ക് വീണു. കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിന്‍ ഒഴിക്കില്‍പ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്ബതികള്‍ പുഴക്കരയില്‍ എത്തിയത്.
ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പോലീസ്് വ്യക്തമാക്കി.റെജിന്റെ ജീവനെടുത്ത കുറ്റ്യാടി പുഴയില്‍ മറഞ്ഞിരിക്കുന്ന ചുഴി അതീവ അപകടകാരിയെന്ന് നാട്ടുകാര്‍ പറയുന്നു. പുഴയില്‍ മരണ ചുഴി ഒളിഞ്ഞിരിക്കുന്നുണ്ടെന്നും നാട്ടുകാരുടേയും വിനോദ സഞ്ചാരികളുടേയും അടക്കം നിരവധിപേരുടെ ജീവനെടുത്ത പുഴയാണിതെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിന്‍ലാല്‍ ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ മാസം 14ാം തീയതിയായിരുന്നു റെജിലിന്റേയും കനികയുടേയും വിവാഹം.
അതിമനോഹര സൗന്ദര്യം കൊണ്ട് കാഴ്‌ച്ചക്കാരെ ആകര്‍ഷിക്കുന്ന പുഴയാണ് നാട്ടുകാരുടെ ജാനകിക്കാട് പുഴ.പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന സ്വഭാവമാണ് പുഴയ്‌ക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരു നോട്ടത്തില്‍ പുഴയുടെ ഒഴുക്ക് നമുക്ക് മനസിലാകില്ല. ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമാണ് പുഴയുടെ യഥാര്‍ത്ഥ മട്ടുംഭാവവും മനസിലാവുക. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്ബും ആളുകള്‍ ഇവിടെ പുഴയില്‍ മുങ്ങി മരിച്ച സംഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്.
വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്നും നാട്ടുകാര്‍ പറയുന്നു. മാത്രമല്ല പുഴയില്‍ ഇറങ്ങുന്നവരെ കാത്ത് വലിയ ചുഴികളും പുഴയിലുണ്ട്.ഇതും അപകട സാധ്യതയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്.പ്രദേശത്തിന്റെ സൗന്ദര്യം കണക്കിലെടുത്ത് വിവാഹ ഫോട്ടോ ഷൂട്ടിനും വിനോദസഞ്ചാരത്തിനുമൊക്കെയായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.പുഴയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവര്‍ പുഴയില്‍ ഇറങ്ങുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ഇക്കോ ടൂറിസം മേഖലയിലാണ് ജാനകിപ്പുഴ. ഇവിടെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ജലപ്രവാഹം പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യും. ചില നേരങ്ങളില്‍ പുഴ മുറിച്ചു കടക്കാനാവും. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയന്‍ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയില്‍ ഉരുളന്‍ കല്ലുകളാണ്. അതിനിടയില്‍ വലിയ ചുഴികളുമുണ്ട്. കല്ലില്‍ കയറി നില്‍ക്കുമ്ബോള്‍ കാല്‍ വഴുതി ചുഴിയില്‍ വീണ് പണ്ടും അപകടങ്ങളുണ്ടായിട്ടുണ്ട്.
എന്നാല്‍ ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളോ അപായ സൂചനകളോ ഒന്നും തന്നെ ഇല്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിട്ടുണ്ട്.സമാനരീതിയില്‍ പുഴയുടെ അടുത്തേക്ക് ഫോട്ടോ എടുക്കുന്നതിന് എത്തിയപ്പോഴാണ് റജില്‍ കാല്‍ വഴുതി പുഴയില്‍ വീണത്.ഭാര്യയും അപകടത്തില്‍ പെട്ടിരുന്നെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ചു.എന്നാല്‍ റജിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്ബതികള്‍ പുഴക്കരയില്‍ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോള്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലാണ്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്.
മാര്‍ച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.കഴിഞ്ഞ ദിവസം ഇവര്‍ ഈ പുഴക്കരയില്‍ ഫോട്ടോഷൂട്ട് നടത്തിയുരന്നു. പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവര്‍ വീണ്ടും എത്തിയതായിരുന്നു. ബന്ധുക്കളോടൊപ്പമാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.