Home Uncategorized പുതുവത്സരം അറബിക്കടലിലെ ആഡംബര കപ്പലിൽ ആഘോഷിക്കാം; കെഎസ്ആർടിയുടെ അടുത്ത ട്രിപ്പ് കടലിലേക്ക്; 4499 രൂപ ചെലവ്, രണ്ട് പെഗ്ഗും!

പുതുവത്സരം അറബിക്കടലിലെ ആഡംബര കപ്പലിൽ ആഘോഷിക്കാം; കെഎസ്ആർടിയുടെ അടുത്ത ട്രിപ്പ് കടലിലേക്ക്; 4499 രൂപ ചെലവ്, രണ്ട് പെഗ്ഗും!

by കൊസ്‌തേപ്പ്

കൊച്ചി: ഇത്തവണ പുതുവത്സര ആഘോഷം അറബിക്കടലിൽ ആഘോഷിക്കാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി. 4499 രൂപയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പെഗ് മദ്യം നൽകുമെന്നും ഓഫറിലുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര ക്രൂയിസിൽ അവസരം ഒരുക്കുന്നത്.കൊച്ചി ബോൾഗാട്ടി ജെട്ടിയിൽനിന്നാണ് ഡിസംബർ 31-ന് രാത്രി എട്ടിന് ക്രൂയ്‌സ് യാത്ര ആരംഭിക്കുക. ഒൻപതുമുതൽ രണ്ടുവരെയാണ് പുതുവത്സര ആഘോഷങ്ങൾ. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽനിന്ന് ആളുകളെ എസി ബസുകളിൽ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ യാത്രക്കാരായി എത്തുന്നവർക്കായി വലിയരീതിയിലുള്ള ഒരുക്കങ്ങൾ ക്രൂയിസിൽ ഒരുക്കുന്നുണ്ട്. ഡിസ്‌കോ, ലൈവ് വാട്ടർ ഡ്രംസ്, പവ്വർ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്വൽ ഇഫെക്ടുകൾ, രസകരമായ ഗെയിമുകൾ, തത്സമയസംഗീതം, ന്യത്തം, ഓരോ ടിക്കറ്റിനും മൂന്ന് കോഴ്‌സ് ബുഫെ ഡിന്നർ എന്നിവയുമുണ്ട്.ഇതോടൊപ്പം കുട്ടികളുടെ കളിസ്ഥലം, തീയേറ്റർ, കടൽക്കാറ്റും അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാൻ തുറന്ന സൺഡെക്ക്, ഓൺബോർഡ് ലക്ഷ്വറി ബാർ എന്നിവയെല്ലാം ഈ ആഡംബര ക്രൂയിസിൽ എത്തുന്നവരെ കാത്തിരിക്കുന്നു. പുറത്തുനിന്നുള്ള മദ്യം ഇവിടേക്ക് കയറ്റില്ലെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group