വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി വാർത്തകള്‍ പലപ്പോഴും പുറത്ത് വരാറുണ്ട്. പുതിയൊരു വിവാഹ തട്ടിപ്പിനെ കുറിച്ച് റെഡ്ഡിറ്റില്‍ ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി വിവാഹത്തിനാണെന്ന് പറഞ്ഞ് 15000 രൂപ ചോദിച്ചെന്നാണ് യുവാവ് പറയുന്നത്.താൻ ഈ തട്ടിപ്പില്‍ വീണില്ലെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായെത്തി പണം ചോദിക്കുന്ന വിവരം പൊലീസില്‍ അറിയിക്കണോ എന്നാണ് യുവാവ് ആരായുന്നത്. കുട്ടിയുമായെത്തി പതിനായിരങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് തനിക്ക് സംശയം തോന്നിയതെന്നും യുവാവ് പറയുന്നുണ്ട്.
“kvak95” എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.ഒരു OTT പ്ലാറ്റ്‌ഫോമില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ചെറുതായിട്ട് ഒന്നു മയങ്ങി. ഇതിനിടയിലാണ് വീട്ടില്‍ കോളിംഗ് ബെല്ലും വാതിലില്‍ തട്ടുന്ന ശബ്ദവും കേട്ടത്. പെട്ടെന്ന് വാതില്‍ തുറന്നപ്പോള്‍ 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ പതിനഞ്ച് വയസിനുള്ളില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുമായി വീട്ടിന്റെ മുന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്.ആ സ്ത്രീ 15 വയസ്സില്‍ കൂടുതല്‍ പ്രായമില്ലാത്ത കുട്ടിയെ ചൂണ്ടിക്കാട്ടി ‘വിവാഹം??!!’എന്നുച്ചത്തില്‍ പറയുകയായികരുന്നു.
കന്നഡ കേട്ടാല്‍ മനസിലാകുമെങ്കിലും തിരികെ മറുപടി പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. കൂടാതെ, ചെറിയ ഉറക്കം കൂടി ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ മനസിലാക്കാൻ ബുദ്ധിമുട്ടി.ഞാൻ സംസാരിക്കുന്നത് തെലുങ്കാണെന്ന് ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം, “തൻ്റെ മകളുടെ കല്യാണം അടുത്ത ഒരു ക്ഷേത്രത്തില്‍ വെച്ച് കുറച്ച് സമയത്തിനുള്ളില്‍ നടക്കാനിരിക്കുകയാണെന്നും അവർക്ക് വിവാഹച്ചെലവിനായി 15,000 രൂപ കുറവുണ്ടായെന്നും ഞാൻ അവളെ അടിയന്തിരമായി സഹായിക്കണമെന്നുമാണ് അവർ പറഞ്ഞത്. ‘ഇല്ല!’ എന്ന് പറഞ്ഞതിന് ശേഷം ദേഷ്യത്തില്‍ കത് അടക്കുകയായിരുന്നു.’- യുവാവ് കുറിച്ചു.
‘അടിയന്തിര വിവാഹത്തിന്’ പണം ആവശ്യപ്പെടുന്ന ഒരു പുതിയ അഴിമതിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”എന്നാണ് റെഡ്ഡില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ട് യുവാവ് ചോദിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍, പരാതി കൊടുക്കണോ എന്നും ചോദിക്കുന്നുണ്ട്.ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് വരെ ഇതൊരു തട്ടിപ്പാണെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. വ്യത്യസ്തമായ ആളുകള്‍ മൂന്ന് നാല് തവണ വന്നിട്ടുണ്ടെന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഒരിക്കല്‍ കൊടുത്താല്‍ ഇനിയും ഒരുപാട് പേർ വരുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.