പുതിയ അപ്ഡേറ്റുമായി യൂബര്‍ എത്തി . ഇനി മുതല്‍ ക്യാബ് ഡ്രൈവര്‍മാര്‍ യാത്ര കാന്‍സല്‍ ചെയ്യില്ല. പുതിയ അപ്‌ഡേറ്റ് മുതല്‍ യാത്രക്കാരന് പോകേണ്ട സ്ഥലവും യൂബര്‍ ഡ്രൈവറിന് കാണാന്‍ സാധിക്കുന്നതാണ്.
അതുകൊണ്ട് തന്നെ യാത്രക്കാരനെ വിളിച്ച് സ്ഥലമറിഞ്ഞ ശേഷമുള്ള കാന്‍സലിംഗും ഇല്ലാതാകുന്നു. യൂബര്‍ ബുക്ക് ചെയ്താല്‍ ഡ്രൈവര്‍ ആദ്യം വിളിച്ച് ചോദിക്കുന്നത് എവിടേക്കാണ് യാത്രക്കാരന് പോകേണ്ടതെന്നാണ്. ഇനി അത്തരം ചോദ്യങ്ങളുണ്ടാകില്ല.
മാര്‍ച്ച് 2022 ല്‍ രൂപീകരിച്ച നാഷ്ണല്‍ ഡ്രൈവര്‍ അഡൈ്വസറി കൗണ്‍സില്‍ നിര്‍ദേശ പ്രകാരമാണ് പുതിയ മാറ്റം വന്നത് . പുതിയ മാറ്റം മെയില്‍ കുറച്ച് പേര്‍ക്കായി അവതരിപ്പിച്ചിരുന്നു. അതില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് വ്യാപകമായി ഇത് അവതരിപ്പിക്കാന്‍ കാരണമായത്. മെട്രോ നഗരങ്ങളിലാണ് ഈ ഫീച്ചര്‍ ഇനി ലഭ്യമാവുക.
അങ്കമാലിയില്‍ പൊലീസിന്റെ വന്‍ സ്പിരിറ്റ് വേട്ട; 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി; രണ്ടുപേര്‍ അറസ്റ്റ
ആലുവ: അങ്കമാലിയില്‍ പൊലീസിന്റെ വന്‍ സ്പിരിറ്റ് വേട്ട. 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.
അങ്കമാലി പട്ടണത്തിനോട് ചേര്‍ന്ന് വാടകക്കെടുത്ത വീട്ടില്‍ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്. തമിഴ്‌നാടില്‍ നിന്നാണ് ഇവിടേക്ക് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്.
മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന ലേബല്‍ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ട്. തൃശൂര്‍ റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരം അങ്കമാലി എസ് എച്ച് ഒ യെ അറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഡി.വൈ.എസ്‌പി പി.കെ.ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐമാരായ എല്‍ദോ പോള്‍, എസ് ഷെഫിന്‍, എഎസ്‌ഐ എ.വി സുരേഷ്, എസ്.സി പി ഒ എം ആര്‍ മിഥുന്‍, അജിതാ തിലകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.