Home തിരഞ്ഞെടുത്ത വാർത്തകൾ പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍; ഇന്നുമുതല്‍
’ടാക്സ് ഇയര്‍’ മാത്രം

പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍; ഇന്നുമുതല്‍
’ടാക്സ് ഇയര്‍’ മാത്രം

by ടാർസ്യുസ്

ന്യൂഡല്‍ഹി: സുപ്രധാന മാറ്റങ്ങളോ ടെയുള്ള ആദായ നികുതി നിയമം 2025 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. 1961-ലെ പഴയ നിയമത്തിന് പകരമാണിത്‌.ചട്ടങ്ങളുടെ എണ്ണം 399-ല്‍ നിന്ന് 190- ആയും, ടാക്സ് ഫോമുകള്‍ 511-ല്‍ നിന്ന് 333- ആയും കുറച്ചിട്ടുണ്ട്‌.ഇനി മുതല്‍ സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം എന്നിവയ്‌ക്ക്‌ പകരം ‘ നികതി വർഷം (ടാക്സ് ഇയർ)’ മാത്രമായിരിക്കും ഉണ്ടാവുക.നികുതി ചുമത്തിയ അതേവർഷം തന്നെയായിരിക്കും ടാക്‌സ്‌ ഇയറും. ഫലത്തില്‍ 2026–27 സാമ്പത്തിക വർഷത്തിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ നികുതി വർഷം 2026–27 ആയിരിക്കും.

അസസ്മെന്റ് വർഷം 2027–28 എന്ന്‌ രേഖപ്പെടുത്തേണ്ട ആവശ്യമില്ല.ആദായനികുതി റിട്ടേണുകള്‍ സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 31 വരെ നീട്ടി.പഴയ നികുതി വ്യവസ്ഥയില്‍ തുടരുന്നവർക്ക്‌ കൂടുതല്‍ ആനുകൂല്യം ലഭിക്കും. പുതിയ നികുതി വ്യവസ്ഥയിലെ സ്‌റ്റാൻഡേർഡ്‌ ഡിഡക്‌ക്ഷൻ ശമ്പളക്കാർക്ക്‌ 75,000 രൂപയായിരിക്കും.എച്ച്‌ആർഎ അലവൻസിന്റെ 50 ശതമാനം നികുതിയിളവ്‌ ലഭിക്കുന്ന മെട്രോ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയെക്കൂടി ഉള്‍പ്പെടുത്തി.വാഹനാപകട നഷ്‌ടപരിഹാരത്തിന്‌ ഇനി മുതല്‍ നികുതി ഉണ്ടാകില്ല.10 ലക്ഷത്തിന് മുകളിലുള്ള ക്യാഷ് ഡെപ്പോസിറ്റ്, അഞ്ച് ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങല്‍, 20 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകള്‍ എന്നിവയ്ക്ക് പാൻ നിർബന്ധമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group