ബംഗളൂരുവിലെ ഒരു ടീ സ്റ്റാൾ ഉടമ തന്റെ ചായക്കടയിൽ ക്രിപ്റ്റോകറൻസി പണമായി സ്വീകരിചച്ച് വൈറലായി.അദ്ദേഹത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ‘ഫ്രസ്ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’ എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ റോഡരികിലെ ചായക്കട ടെക് തലസ്ഥാനത്ത് ജനപ്രിയമായി.
ഒരു ഉപയോക്താവ് ചോദിച്ചു, “അവൻ എങ്ങനെയാണ് ക്രിപ്റ്റോ സ്വീകരിക്കുന്നത്? ഏതൊക്കെ നാണയങ്ങളാണ് സ്വീകരിക്കുന്നത്? അവൻ എങ്ങനെയാണ് വിനിമയ നിരക്ക് തീരുമാനിക്കുന്നത്? എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്.റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ സ്വീകരിക്കുന്ന ചായ വിൽപനക്കാരൻ ശുഭം സൈനിയാണ്. 30,000 രൂപ പ്രാരംഭ മൂലധനത്തിൽ അദ്ദേഹം ബെംഗളൂരുവിലെ മാറത്തഹള്ളിയിൽ ചായക്കട ആരംഭിച്ചു . 2021ൽ വിപണിയിൽ ഇടിവുണ്ടായപ്പോൾ ക്രിപ്റ്റോ വ്യാപാരിയെന്ന നിലയിൽ വൻതുക നഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഈ ചായക്കട തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.ക്രിപ്റ്റോ പേയ്മെന്റുകൾക്കായി യുഎസ് ഡോളറിനെ ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തിയ ശേഷം വില അപ്ഡേറ്റ് ചെയ്യുന്ന ഒരു പ്ലക്കാർഡ് സൈനി സ്ഥാപിച്ചിട്ടുണ്ട്.
മുന്‍ ഭര്‍ത്താവ് വീട്ടിലെത്തുമ്ബോള്‍ ചായയും പലഹാരവും നല്കി സ്വീകരിക്കണം;വിവാദ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
ചെന്നൈ: വേര്‍പിരിഞ്ഞ ഭര്‍ത്താവ് കുട്ടിയെ കാണാന്‍ വീട്ടിലെത്തുമ്ബോള്‍ അതിഥിയായി കണക്കാക്കി ചായയും പലഹാരവും നല്‍കണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.ഒരാള്‍ മറ്റൊരാളോട് എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കുന്ന ഉത്തരവ് വിവാഹമോചിതരില്‍ ഉചിതമല്ലെന്ന് വിധി റദ്ദാക്കിയ ജസ്റ്റിസ് പരേഷ് ഉപാധ്യായയും ജസ്റ്റിസ് ഡി ഭരതചക്രവര്‍ത്തിയുമടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിവാഹമോചനം നേടിയ ഭര്‍ത്താവ് മകളെ കാണാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലായിരുന്നു വിവാദ നിര്‍ദ്ദേശം കോടതി പുറപ്പെടുവിച്ചത്. മക്കളുടെ മുമ്ബില്‍ അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറണമെന്നും മുന്‍ ഭര്‍ത്താവ് കാണാന്‍ വരുമ്ബോള്‍ ചായയും പലഹാരവും നല്കി കുടുംബമായി കഴിക്കണമെന്നും കോടതി യുവതിയോട് നിര്‍ദ്ദേശിച്ചു.
പത്തുവയസുകാരിയായ മകളുടെ മുമ്ബില്‍ വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി ഉത്തരവിട്ടു. ഈ വിധിക്കെതിരെ യുവതി നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.സിംഗിള്‍ ബെഞ്ച് വിധിക്ക് ഉപദേശ സ്വഭാവമാണുള്ളതെന്നും ദൂരസ്ഥലത്ത് ജോലി ചെയ്യുന്ന തനിക്ക് എപ്പോഴും മുന്‍ ഭര്‍ത്താവിന് മകളെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാനും കഴിയില്ലെന്ന് യുവതി വാദിച്ചിരുന്നു.