Home Featured നാളെ മുതൽ പുതിയ നിയമങ്ങൾ;സിം കാർഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ വരെ പിഴ

നാളെ മുതൽ പുതിയ നിയമങ്ങൾ;സിം കാർഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ വരെ പിഴ

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച്‌ ടെലികോം വകുപ്പ്.നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരും. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം.സിം കാര്‍ഡ് വില്‍പ്പന നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് കൃത്യമായി പാലിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ നല്‍കേണ്ടി വരും. തടവു ശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്ന് വര്‍ഷം വരെ റദ്ദാക്കും.

കൂടാതെ വാങ്ങാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചു. ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് വലിയ തോതില്‍ സിം കാര്‍ഡുകള്‍ വാങ്ങിക്കാൻ കഴിയൂ. അതേസമയം സാധാരണ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഒരു ഐഡിയില്‍ 9 സിം കാര്‍ഡുകള്‍ വരെ ലഭിക്കും. ക്യൂആര്‍ കോഡ് സ്കാനിംഗിലൂടെയാണ് ആധാര്‍ വിവരങ്ങളെടുക്കുക. കെവൈസി നിര്‍ബന്ധമാണ്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഒരാള്‍ ഫോണ്‍ നമ്ബര്‍ നമ്ബര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിന് ശേഷമേ ആ നമ്ബര്‍ മറ്റൊരാള്‍ക്ക് ലഭിക്കൂ.

You may also like

error: Content is protected !!
Join Our WhatsApp Group