Home Featured മൈസൂരുവിൽ 110 കിലോമീറ്റർ പുതിയ റിങ് റോഡ് വരുന്നു.

മൈസൂരുവിൽ 110 കിലോമീറ്റർ പുതിയ റിങ് റോഡ് വരുന്നു.

മൈസൂരു: മൈസൂരുവിന്റെ പ്രാന്തപ്രദേശത്തിനു ചുറ്റും 110 കിലോമീറ്റർ ദൈർഘ്യത്തിൽ പെരിഫെറൽ റിങ് റോഡ് നിർമിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാനുള്ള ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾ മൈസൂരു നഗരവികസന അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുകയാണ്.നിലവിലെ 42 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റിങ് റോഡിനു ചുറ്റുമായാണ് പെരിഫെറൽ റിങ് റോഡ് നിർമിക്കുക. ആറ് പ്രധാന പാതകളും നാല് സർവീസ് റോഡുകളുമായി പത്തുവരിപ്പാതയാണ് പെരിഫെറൽ റിങ് റോഡ്. 45 മീറ്ററാണ് റോഡിന്റെ വീതി.

റോഡ് നിർമാണത്തിനായി 824 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.1971 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ്. ഇതിൽ 735 കോടി രൂപയാണ് റോഡ് നിർമാണത്തിന് വേണ്ടിവരുക. സ്ഥലമേറ്റെടുക്കാനാണ് ശേഷിക്കുന്ന 1236 കോടി രൂപ. ഡി.പി.ആർ. തയ്യാറാക്കാൻ 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ബെംഗളൂരു-മൈസൂരു അതിവേഗപാത, മൈസൂരു-ബന്നൂർ റോഡ്, മോസബയനഹള്ളി റോഡ്, ദൈവാലപുര റോഡ്, മൈസൂരു-ഊട്ടി റോഡ്, കടക്കോള-ജയപുര റോഡ്, മൈസൂരു-മാനന്തവാടി റോഡ്, കെ.എച്ച്.ബി. പ്രൈവറ്റ് ലേഔട്ട് റോഡ്, ജനഗംഗ റോഡ്, ബല്ലഹള്ളി ലേഔട്ട് റോഡ്, ഹുയിലാലു-യെൽവാല റോഡ്, നാഗവാല-യെൽവാല റോഡ്, യെൽവാല-പശ്ചിമവാഹിനി റോഡ് എന്നിവിടങ്ങൾക്ക് സമീപത്തുകൂടെയാണ് പെരിഫെറൽ റിങ് റോഡ് കടന്നുപോകുക.

കഴിഞ്ഞവർഷം ഡിസംബറിൽ നഗരവികസനവകുപ്പ് പദ്ധതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് കാരണം തുടർനടപടികൾക്ക് കാലതാമസം നേരിട്ടു. നിലവിൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ നടപടികൾക്ക് വേഗമാർജിച്ചു. നഗരത്തിൽ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ വർധിച്ചതിനാലാണ് പെരിഫെറൽ റിങ് റോഡ് നിർമിക്കുന്നതെന്ന് നഗരവികസന അതോറിറ്റി നഗരവികസനവകുപ്പിന് അയച്ച കത്തിൽ പറയുന്നു. ഔട്ടർ റിങ് റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ പെരിഫെറൽ റിങ് റോഡ് വഴി സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ബെംഗളൂരു-മൈസൂരു അതിവേഗപാത, കെ.ആർ.എസ്. റോഡ്, ഹുൻസൂർ റോഡ്, ബോഗാധി റോഡ്, എച്ച്.ഡി. കോട്ട റോഡ്, നഞ്ചൻകോട് റോഡ്, ടി. നർസിപുര റോഡ്, ബന്നൂർ റോഡ്, മഹാദേവപുര റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഔട്ടർ റിങ് റോഡ്. ഈ റോഡുകളിലൂടെ സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗവും ഔട്ടർ റിങ് റോഡിനെ ആശ്രയിക്കാറുണ്ട്.പുതിയ സർക്കാർ അധികാരത്തിൽ വന്നതിനാൽ പെരിഫെറൽ റിങ് റോഡ് പദ്ധതി നഗരവികസനമന്ത്രിക്ക് മുമ്പാകെ സമർപ്പിക്കുമെന്ന് മൈസൂരു നഗരവികസന അതോറിറ്റി കമ്മിഷണർ ജി.ടി. ദിനേശ് കുമാർ പറഞ്ഞു.

മന്ത്രിയുടെ അഭിപ്രായങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനുശേഷം ഡി.പി.ആറിനുള്ള ടെൻഡർ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐ കാമറ ഇന്ന് മുതല്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ എ.ഐ കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും.റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഈ വിഷയത്തില്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

നേരത്തെ മേയ് 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. നിയമലംഘകര്‍ക്ക് ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയാണ് ചെയ്തത്. ഇന്ന് മുതല്‍ നിയമലംഘനം കാമറ പിടികൂടിയാല്‍ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമോ പോസ്റ്റലിലൂടെ ഇ-ചെല്ലാനോ എത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group