ഉയര്‍ന്ന വരുമാനം പ്രതീക്ഷിച്ച് തെറ്റായയിടത്ത് പണം കൊണ്ടു പോയി നിക്ഷേപിച്ച് പണം നഷ്ടപ്പെടുത്തിയവരുണ്ടാകും. സുരക്ഷിത മാര്‍ഗങ്ങള്‍ കണ്ടെത്തി പണം നിക്ഷേപിക്കുകയെന്നതാണ് ശരിയായ മാര്‍ഗം. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ സുരക്ഷിതത്വത്തെ മുറുകെ പിടിക്കുന്നവയാണ്. സര്‍ക്കാറിന്റെ ഉറപ്പില്‍ പണത്തിന് മികച്ച ആദായം കൂടി ലഭിച്ചാല്‍ മടിക്കാതെ ഇവിടേക്ക് നിക്ഷേപിക്കാം. ദിവസം വെറും 166 രൂപ കരുതിയാല്‍ മാസത്തില്‍ ഒരു ലക്ഷം വരുമാനം തരുന്നൊരു പദ്ധതി സര്‍ക്കാറിന്റെതായിട്ടുണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവ ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) അത്തരമൊരു പദ്ധതിയാണ്.
എന്‍പിഎസ്
കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ലാണ് അവതരിപ്പിച്ചത്. പിന്നീട് 2009 ല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ചേരാവുന്ന തരത്തിലേക്ക് പദ്ധതി മാറ്റി. രാജ്യത്തെ പൗരന്മാരുടെ വാര്‍ധക്യ കാല സുരക്ഷയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന് നല്ലൊരു ആദായം തിരികെ നല്‍കി വിരമിക്കല്‍ കാലം മികച്ചതാക്കാന്‍ പദ്ധതി വഴി സാധിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി എന്ന കേന്ദ്രസര്‍ക്കാര്‍ അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്. പി.എഫ്.ആര്‍.ഡി.എ. സ്ഥാപിച്ച നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റിന് കീഴിലാണ് എന്‍പിഎസ് ആസ്തികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആര്‍ക്കൊക്കെ ചേരാം
18 നും 65 നും ഇടയില്‍ പ്രായമുള്ള ഏതൊരും ഇന്ത്യന്‍ പൗരനും എന്‍പിഎസില്‍ ചേരാം. ടെയര്‍-1, ടെയര്‍-2 എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളാണ് എന്‍പിഎസിലുള്ളത്. ടെയര്‍-1 അക്കൗണ്ട് എടുക്കാന്‍ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. ആദായ നികുതി നിയമം 80സിസിഡി (1ബി) പ്രകാരം ഈ അക്കൗണ്ടിന് നികുതിയിളവ് ഉണ്ട്. വിരമിക്കല്‍ സമയത്ത് അക്കൗണ്ടിലുള്ള തുകയുടെ 60 ശതമാനം പിന്‍വലിക്കാം. ബാക്കി 40 ശതമാനം മാസത്തില്‍ വിതരണം ചെയ്യും.
ടെയര്‍-2 അക്കൗണ്ട്
ടെയര്‍-2 അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ചുരുങ്ങിയത് 100 രൂപ വേണം. അക്കൗണ്ടിലെ പണം ഏപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നത് ടെയര്‍-2 അക്കൗണ്ടുകളുടെ ഗുണമാണ്. ഈ അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കില്ല. എന്‍പിഎസിലേക്ക്ി അടക്കുന്ന തുക എവിടെ നിക്ഷേപിക്കണമെന്ന്ത് സ്വന്തം തീരുമാനമാണ്. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടി്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ആള്‍ട്ടര്‍നേറ്റീവ് ആസ്തികള്‍ എന്നിങ്ങനെ ഏത് മേഖലയിലാണ് വേണ്ടതെന്ന് നിക്ഷേപകന് തീരുമാനിക്കാം. വ്യത്യസ്ത അനുപാതത്തില്‍ പണം നിക്ഷേപിക്കാം. ഇക്വിറ്റിയില്‍ പരമാവധി 75 ശതമാനം വരെ നിക്ഷേപിക്കാം. ഇതിന് പ്രായം കൂടി കണക്കിലെടുക്കും.
എങ്ങനെ മാസ വരുമാനം ലക്ഷത്തിലെത്തിക്കാ
വിരമിക്കല്‍ കാലത്ത് നല്ലൊരു തുക മാസത്തില്‍ ലഭിക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമാണ്. പലരുടെയും ചെലവുകള്‍ തീര്‍ക്കാനുള്ള തുക ഇത്തരത്തിലുള്ള വരുമാനമാകും. എന്‍പിഎസില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വിരമിക്കല്‍ കാലത്ത് മാസം 1ലക്ഷം രൂപ കയ്യിലെത്തുന്നതിന് സഹായിക്കും. 25 ാം വയസില്‍ എന്‍പിഎസില്‍ ചേര്‍ന്ന് മാസത്തില്‍ 5,000 രൂപയാണ് ഇതിനായി മാറ്റി വേക്കേണ്ടത്. ഇത് ദിവസം 167 രൂപയെ വരുന്നുള്ളൂ. ആകെ 21 ലക്ഷം രൂപയാണ് ഇത്തരത്തില്‍ എന്‍പിഎസിലേക്ക് അടക്കുന്നത്. ഇതിന് 10 ശതമാനം വാര്‍ഷിക നിരക്ക് പ്രതീക്ഷിച്ചാല്‍ നിക്ഷേപം 1.87 ശതമാനമായി ഉയരും. വിരമിച്ച ശേഷമുള്ള പെന്‍ഷനായി ഇതിന്റെ 65 ശതമാനം മാറ്റിവെച്ചാല്‍ 1.22 കോടി രൂപ വരും. ആന്വിറ്റി നിരക്ക് 10 ശതമാനമായാല്‍ മാസത്തില്‍ 1,00,000 രൂപ വരുമാനമായി ലഭിക്കും. ഇതോടൊപ്പം 65 ലക്ഷം രൂപ പിന്‍വലിക്കാനും സാധിക്കും.