Home Featured ബെംഗളൂരു : മെട്രോ പർപ്പിൾ ലൈൻ : പുതിയ സർവീസുകൾ ഇന്നു തുടങ്ങും

ബെംഗളൂരു : മെട്രോ പർപ്പിൾ ലൈൻ : പുതിയ സർവീസുകൾ ഇന്നു തുടങ്ങും

ബെംഗളൂരു : കാത്തിരിപ്പിന് വിരാമം. പർപ്പിൾ ലൈനിലെ കെങ്കേരി- ചല്ലഘട്ട പാതയിലും ബയ്യപ്പനഹള്ളി – കെ.ആർ. പുര പാതയിലും തിങ്കളാഴ്ച മുതൽ മെട്രോ സർവീസ് തുടങ്ങും. ഔദ്യോഗിക ചടങ്ങുകളില്ലാതെ രാവിലെ അഞ്ചുമുതലാണ് സർവീസ് തുടങ്ങുക. കേന്ദ്ര പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.രണ്ടുപാതകൾക്കും സുരക്ഷാ അനുമതി ലഭിച്ചതിന് പിന്നാലെ ഉദ്ഘാടനത്തിന് തീയതി തേടി മെട്രോ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.

എന്നാൽ തത്കാലം ഔദ്യോഗിക ചടങ്ങുകളില്ലാതെ തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങാനും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്താനുമായിരുന്നു നിർദേശം. ഇതുസംബന്ധിച്ച കത്ത് കർണാടക നഗരവികസന വകുപ്പിനും മെട്രോ റെയിൽ കോർപ്പറേഷനും ഞായറാഴ്ചയാണ് ലഭിച്ചത്.2.2 കിലോമീറ്ററുള്ള ബൈയ്യപ്പനള്ളി കെ.ആർ. പുരം പാതയും 2. 1 കിലോമീറ്ററുള്ള ചല്ലഘട്ട – കെങ്കേരി പാതയും യാഥാർഥ്യമാകുന്നതോടെ മെട്രോ പർപ്പിൾ ലൈനിന്റെ ആകെ നീളം 43.49 കിലോമീറ്ററാകും. 37 മെട്രോ സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക.പർപ്പിൾ ലൈനിലൂടെ പൂർണമായും സർവീസ് തുടങ്ങുന്നതോടെ പ്രതിദിനം 75,000 യാത്രക്കാരുടെ വർധനയുണ്ടാകുമെന്നാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ പ്രതീക്ഷ.

ഇതോടെ മെട്രോയുടെ വരുമാനവുംകുത്തനെ വർധിക്കും.രണ്ടുപാതകളിൽ യാത്രക്കാർ ആകാംക്ഷയോടെ കാത്തിരുന്നത് ബൈയ്യപ്പനഹള്ളി – കെ.ആർ. പുരം പാതയ്ക്കായാണ്. നിലവിൽ കെങ്കേരി ഭാഗത്തുനിന്ന് വൈറ്റ് ഫീൽഡിലേക്ക് പോകുന്നവർ ബൈയ്യപ്പനഹള്ളിയിലിറങ്ങി മറ്റ് മാർഗങ്ങളുപയോഗിച്ച് കെ.ആർ. പുരത്തെത്തി വീണ്ടും മെട്രോ യാത്ര തുടരേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം പാത യാഥാർഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും.

ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഇരുപാതകൾക്കും മെട്രോ റെയിൽവേയ്സ് സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാ അനുമതി ലഭിച്ചത്.നേരത്തേ സെപ്റ്റംബർ അവസാനത്തോടെ സർവീസ് തുടങ്ങാനാണ് മെട്രോ റെയിൽ കോർപ്പറേഷൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയാകുകയായിരുന്നു.

ആരോടും യുദ്ധത്തിനിറങ്ങാൻ ആവശ്യപ്പെട്ടിട്ടില്ല, എങ്ങനെ തിരിച്ചടിക്കണമെന്ന് ഞങ്ങള്‍ക്കറിയാം’; ഇസ്രയേല്‍ സ്ഥാനപതി

ദില്ലി: പാലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്.സംഘര്‍ഷം കടുക്കുമ്ബോള്‍ മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി നഓര്‍ ഗിലോണ്‍ രംഗത്തെത്തി. തിരിച്ചടി എങ്ങനെ നല്‍കണമെന്ന് ഞങ്ങള്‍ക്കറിയാമെന്ന് നഓര്‍ ഗിലോണ്‍ പറഞ്ഞു. ഇസ്രയേലിനുവേണ്ടി ആരോടും യുദ്ദത്തിനിറങ്ങാൻ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നഓര്‍ ഗിലോണ്‍ വ്യക്തമമാക്കി.’ഞങ്ങള്‍ സ്വയം പോരാട്ടം നടത്തും, അമേരിക്ക ഞങ്ങളെ സഹായിക്കുന്നുണ്ട്. തിരിച്ചടി എങ്ങനെ നല്‍കണമെന്ന് ഞങ്ങള്‍ക്കറിയാം, അതിനുള്ള എല്ലാ സംവിധാനങ്ങളും ഞങ്ങളുടെ പക്കലുണ്ട് – ഗിലോണ്‍ പറഞ്ഞു.

അതേസമയം ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍ ആര്‍മി മേജര്‍ ജനറല്‍ ഗസൻ അല്‍യാനും രംഗത്തെത്തി. ഹമാസ് തുറന്നത് നരകത്തിന്‍റെ കവാടമാണെന്നാണ് മേജര്‍ ജനറല്‍ പറഞ്ഞു. ഹമാസ് ഉപയോഗിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ ലക്ഷ്യമിടുന്നതിന് മുമ്ബ് താമസക്കാരോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൈദ്യുതി കമ്ബനി ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ചേദിച്ചിട്ടുണ്ട്.ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ മരണം 600 കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തിനുള്ളില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുകയാണ് ഇസ്രയേല്‍. ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ മാത്രം 313 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ടായിരത്തിലേറെ പേരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലെബനിലും ഇസ്രയേല്‍ പ്രത്യാക്രമണം നടത്തി. 429 കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുവെന്നും ഇക്കൂട്ടത്തില്‍ ഹമാസിന്റെ ആയുധ കേന്ദ്രങ്ങള്‍ അടക്കം ഉണ്ടെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group