ബെംഗളൂരു : മെട്രോ പർപ്പിൾ ലൈനിലെബൈയ്യപ്പനഹള്ളി- കെ.ആർ. പുരം, കെങ്കേരി- ചല്ലഘട്ട പാതകളിലെ സുരക്ഷാപരിശോധന സെപ്റ്റംബർ 15 -ഓടെ പൂർത്തിയാക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ.11, 12 തീയതികളിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധനയ്ക്കായി ബെംഗളൂരുവിലെത്തും. സിഗ്നൽ സംവിധാനങ്ങളുടെ കാര്യക്ഷമത, ട്രാക്കുകളുടെ ഗുണനിലവാരം, യാത്രക്കാർക്കുവേണ്ടി ഒരുക്കിയ എസ്കലേറ്ററുകൾ, ഡിജിറ്റൽ ബോർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എന്നിവ സുരക്ഷാ കമ്മിഷണർ പരിശോധിക്കും.പരിശോധന കഴിഞ്ഞ് അനുമതിലഭിച്ചയുടൻ രണ്ടുപാതകളിലൂടെയുമുള്ള സർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സുരക്ഷാപരിശോധനയുടെ മുന്നോടിയായി പുതിയ പാതയുടേയും സ്റ്റേഷനുകളുടെയും അന്തിമഘട്ടപ്രവൃത്തികൾ പൂർത്തിയായിവരുകയാണെന്ന് മെട്രോയധികൃതർ അറിയിച്ചു.കെ.ആർ. പുരത്തിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള ഒരേയൊരു സ്റ്റേഷനായ ബെന്നിഗനഹള്ളിയിൽ ഓൾഡ് മദ്രാസ് റോഡിലേക്ക് നടപ്പാത നിർമിക്കുന്ന പ്രവൃത്തി ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ചല്ലഘട്ട സ്റ്റേഷനിൽ റാംപുകൾ നിർമിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്.ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പർപ്പിൾ ലൈനിൽ പൂർണതോതിൽ സർവീസ് തുടങ്ങുന്നതോടെ മെട്രോയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം 7.5 ലക്ഷമാകുമെന്നാണ് കണക്ക്.
നിലവിൽ പ്രതിദിനയാത്രക്കാരുടെ എണ്ണം 6.15 ലക്ഷമാണ്. ബൈയ്യപ്പനഹള്ളിക്കും കെ.ആർ. പുരത്തിനും ഇടയിലുള്ള മെട്രോപാത പ്രവർത്തനം തുടങ്ങുന്നതോടെ ഐ.ടി. മേഖലയായ വൈറ്റ് ഫീൽഡിലേക്ക് കൂടുതൽ യാത്രക്കാരുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.നിലവിൽ വൈറ്റ്ഫീൽഡിലേക്ക് മെട്രോയിൽ പോകുന്നവർ ബൈയ്യപ്പനഹള്ളിയിലിറങ്ങി കെ.ആർ. പുരം സ്റ്റേഷനിലേക്ക് ബസിലോ ഒട്ടോറിക്ഷയിലോ എത്തിയശേഷം മെട്രോയാത്ര തുടരേണ്ട സാഹചര്യമാണുള്ളത്.നേരത്തേ പർപ്പിൾ ലൈനിലൂടെയുള്ള മെട്രോയധികൃതരുടെ പ്രഖ്യാപനം.പൂർണ സർവീസ് ജൂണിൽ തുടങ്ങുമെന്നായിരുന്നുഎന്നാൽ നിർമാണപ്രവൃത്തി പൂർത്തിയാകാൻ വൈകിയത് തിരിച്ചടിയാകുകയായിരുന്നു.
പത്തല്ല നൂറ് കോടി തരാം; ഉദയനിധിയ്ക്കെതിരെ കൊലവിളി നടത്തിയ സ്വാമിയുടെ തലവെട്ടിയാല്‍ പാരിതോഷികം നല്‍കാമെന്ന് സീമാൻ
ചെന്നൈ: ഡിഎംകെ മന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടിമാറ്റുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാൻ.ഉദയനിധിയുടെ തല വെട്ടിമാറ്റണമെന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താല്‍ 100 കോടി പ്രതിഫലമായി നല്‍കുമെന്നാണ് സീമാൻ ചെന്നൈയില്‍ പറഞ്ഞത്. സനാതന ധര്‍മ്മം ഉത്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ അയോദ്ധ്യയിലെ സന്ന്യാസിയായ ജഗദ്‌ഗുരു പരമഹംസ ആചാര്യയാണ് ഉദയനിധിയുടെ തലയ്ക്ക് പത്ത് കോടി വിലയിട്ടത്.ഉദയനിധിയുടെ പരാമര്‍ശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഏറ്റെടുത്തതോടെ വിഷയം ദേശീയ ശ്രദ്ധ നേടി.
വാദ പ്രതിവാദങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് തീവ്ര തമിഴ്‌വാദിയായ സീമാൻ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഉദയനിധി സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്ന് സീമാൻ അഭിപ്രായപ്പെട്ടു. അക്കാര്യം അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാനാകില്ല. മനുഷ്യന്റെ ജനനം നോക്കി സവര്‍ണനാണോ അവര്‍ണനാണോ എന്ന് തീരുമാനിക്കുന്ന രീതിയോട് യോജിക്കാനാകില്ല . ഇന്ത്യയുടെ പേരുമാറ്റത്തെക്കുറിച്ച് പ്രത്യേകിച്ച് നിലപാടൊന്നുമില്ല എന്നും സീമാൻ വ്യക്തമാക്കി. എന്നാല്‍ തമിഴ്നാടിന്റെ പേര് അങ്ങനെ തന്നെ നിലനില്‍ക്കണം. സീമാൻ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചത്. ആര്‍ക്കും തലവെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമെന്നും ആചാര്യ പറഞ്ഞു. എന്നാല്‍ പത്ത് രൂപയുടെ ചീപ്പ് തന്നാല്‍ സ്വയം തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ മറുപടി.