Home Featured നൂറ് സൗജന്യ എം.ബി.ബി.എസ്. സീറ്റുകളുമായി കർണാടകത്തിൽ പുതിയ മെഡിക്കൽ കോളേജ്

നൂറ് സൗജന്യ എം.ബി.ബി.എസ്. സീറ്റുകളുമായി കർണാടകത്തിൽ പുതിയ മെഡിക്കൽ കോളേജ്

ബെംഗളൂരു : ഫീസില്ലാത്ത നൂറ്് എം.ബി.ബി.എസ്. സീറ്റുകളുമായി കർണാടകത്തിൽ പുതിയ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങുന്നു. ചിക്കബല്ലാപുരയിലെ മുദ്ദെനഹള്ളിക്കടുത്ത് സത്യസായി വില്ലേജിൽ സ്ഥാപിച്ച ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലാണ് മുഴുവൻ എം.ബി.ബി.എസ്. സീറ്റുകളിലും സൗജന്യപഠനം വാഗ്ദാനം ചെയ്യുന്നത്. കോളേജിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.

2023-24 അധ്യയനവർഷം കോളേജിൽ നൂറ് സീറ്റുകളാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുവദിച്ചത്. നിയമപ്രകാരം 50 സീറ്റ് സർക്കാർ ക്വാട്ടയിലും ബാക്കി മാനേജ്മെന്റ് ക്വാട്ടയിലുമായിരിക്കും. പ്രവേശനം നേടുന്നവർ ബിരുദം നേടിയശേഷം അഞ്ചുവർഷം കോളേജിന്റെ ആശുപത്രിയിൽ സേവനം ചെയ്യണമെന്ന് കരാറുണ്ടാക്കുമെന്ന് ലെയ്സൺ ഓഫീസർ ഗോവിന്ദറെഡ്ഡി അറിയിച്ചു. പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, യൂണിഫോം, ഹോസ്റ്റൽസൗകര്യം എന്നിവയും സൗജന്യമായിരിക്കും.

ശ്രീസത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസുമായാണ് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ നിയന്ത്രണത്തിന് വിധേയമായായിരിക്കും പ്രവേശനനടപടികൾ. പ്രശാന്തി ബാലമന്ദിര ട്രസ്റ്റാണ് 350 കോടി രൂപ ചെലവിൽ കോളേജ് സ്ഥാപിച്ചിരിക്കുന്നത്. 350 കിടക്കകളുള്ള ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്.

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ‍. ബെംഗളുരുവില്‍ അറസ്റ്റില്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ‍. ബെംഗളുരുവില്‍ അറസ്റ്റില്‍ . യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും മുഖത്തു മഷിയെറിയാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് ടി.ടി.ഇ‍ യെ അറസ്റ്റ് ചെയ്തത്.സൗത്ത് വെസ്റ്റ് റെയില്‍വേയിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ വി.സന്തോഷാണു പിടിയിലായത്.ബെംഗളുരു കെ.ആര്‍.പുരം റെയില്‍വേ സ്റ്റേഷനിലാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കു തന്നെ നാണക്കേടായ ഈ സംഭവങ്ങള്‍ ഉണ്ടായത്.

ഹൗറ -ബംഗളുരു ഹംഫസര്‍ എക്സ്പ്രസ് ട്രെയിനില്‍ എത്തിയ യാത്രക്കാരി മറ്റൊരു ട്രെയിനിന് ക്രോസിങ്ങിനായി നിര്‍ത്തിയ സമയം ഇവിടെ ഇറങ്ങാന്‍ ശ്രമിച്ചു. വീടിനു സമീപമായതിനാലാണു യുവതി ഇവിടെ ഇറങ്ങിയത്. ഇതു ടിക്കറ്റ് പരിശോധകനായ സന്തോഷ് തടഞ്ഞു. ടിക്കറ്റ് പരിശോധിക്കണമെന്നു പറഞ്ഞ് യുവതിയോട് അപമര്യാദയായി പെരുമാറി.മുഖത്തേക്ക് പേനയില്‍ നിന്നു മഷി തെറിപ്പിക്കാനും ശ്രമിച്ചു.

മദ്യലഹരിയിലായ ഇയാളുടെ നടപടി യുവതി ചോദ്യം ചെയ്തതോടെ വലിയ ബഹളമായി. സഹയാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതു പുറത്തായതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ യുവതി പരാതി നല്‍കി. അന്വേഷണങ്ങള്‍ക്കൊടുവിലാണു ബെംഗളുരു കന്റോണ്‍മെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group