Home Featured ബംഗളുരു പോലീസിന്റെ റോഡിലെ കൈക്കൂലി :പുതിയ ഉത്തരവ് പുറത്തിറക്കി വിശദമായി വായിക്കാം

ബംഗളുരു പോലീസിന്റെ റോഡിലെ കൈക്കൂലി :പുതിയ ഉത്തരവ് പുറത്തിറക്കി വിശദമായി വായിക്കാം

by മൈത്രേയൻ

ബെംഗളുരു: റോഡിൽ വാഹനപരിശോധനയ്ക്കിടെ പിഴ ഈടാക്കുമ്പോൾ എഎസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗ സ്ഥരുടെ സാന്നിധ്യം വേണ മെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണറുടെ ഉത്തരവ്.

പരിശോധനയ്ക്കിടെ 100 രൂപ കൈക്കൂലി വാങ്ങിയ കോൺസ്റ്റബിളിനെ സർവി സിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബി.ആർ.രവികാതെ ഗൗഡ പറഞ്ഞു. കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ എന്നിവർക്ക് മാത്രമായി വാഹനപരിശോധന നടത്തുന്നതിന് അനുമതിയില്ല.

ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരിൽ നിന്ന് എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിൾ പവൻ ദയമാനവർ കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.

ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമാണ്.

500 രൂപ പിഴയ്ക്ക് പകരം ഇരുന്നൂറോ രൂപ കൈക്കുലി വാങ്ങുന്നതായാണ് കൂടുതൽ പരാതികൾ. കഴിഞ്ഞ മാസം മുതലാണ് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് നിർബന്ധ മാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group