സ്‌കൂള്‍ വിനോദയാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിനോദയാത്രകള്‍ സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്ന് മാനദണ്ഡത്തില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.
യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണമെന്നും വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രണയ വിവാഹം വര്‍ധിക്കുന്നു; പണിയില്ലാതെ വിവാഹ ഏജന്റുമാര്‍
കണ്ണൂര്‍: പ്രണയവിവാഹങ്ങള്‍ വര്‍ധിക്കുന്നത് കാരണം തങ്ങളുടെ തൊഴില്‍ നഷ്ടമാകുന്നുവെന്ന് വിവാഹ ഏജന്റുമാരുടെയും ഏജന്‍സികളുടെയും വടക്കന്‍ മേഖലാ യോഗം.വിവാഹപ്രായമായ ആളുകളെ അന്വേഷിച്ചെത്തുന്പോള് അവര്‍ എന്‍ഗേജ്ഡ് ആണെന്ന മറുപടിയാണു ലഭിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രണയ വിവാഹം വര്‍ധിക്കുന്നത് കാരണം വിവാഹ ഏജന്റുമാരുടെയും മറ്റു പല മേഖലകളിലെയും വരുമാനം നഷ്ടമാകുന്നതായി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രന് കെ.എം. രവീന്ദ്രന് പറഞ്ഞു.കണ്ണൂര്‍ റെയിന്‍ബോ ടൂറിറ്റ് ഹോമില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സിജു ജോസഫ് അധ്യക്ഷതവഹിച്ചു.