Home Featured ആധാർ ഉപയോഗിച്ച് പണം പിൻവലിക്കാം, നിക്ഷേപിക്കാം; പുതിയ സംവിധാനം, അറിയേണ്ടതെല്ലാം

ആധാർ ഉപയോഗിച്ച് പണം പിൻവലിക്കാം, നിക്ഷേപിക്കാം; പുതിയ സംവിധാനം, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്ബർ ഉപയോഗിച്ച്ഓൺലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം ഒരുക്കി നാഷണൽ പേയ്മെന്റ്കോർപ്പറേഷൻ ഓഫ് ഇന്ത്യ.ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്പോണ്ടന്റുമാർ വഴി നടത്താൻ കഴിയുന്ന ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനമാണ് എൻപിസിഐ വികസിപ്പിച്ചത്.മൈക്രോ എടിഎം, എടിഎം കിയോസ്ക്, മൊബൈൽ എന്നിവ വഴി ഓൺലൈൻ ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം.

മൈക്രോ എടിഎം ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ ഇടപാടുകാരെ ബിസിനസ് കറസ്പോണ്ടന്റുമാർ സഹായിക്കും. വീട്ടുപടിക്കൽ സേവനം നൽകാൻ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിരിക്കുന്നവർക്ക് ഈ സേവനം ലഭിക്കും.പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലൻസ്, പണം പിൻവലിക്കൽ, പണം നിക്ഷേപിക്കൽ, ഫണ്ട് ട്രാൻസ്ഫർ, തുടങ്ങി വിവിധ സേവനങ്ങൾ ഇതുവഴി നിർവഹിക്കാൻ സാധിക്കും.

ആധാർ നമ്ബർ, ബാങ്ക് പേര്, എൻ റോൾമെന്റ് സമയത്ത് നൽകിയ ബയോമെട്രിക്സ് തുടങ്ങിയ വിവരങ്ങൾ കൈവശം ഉണ്ടെങ്കിൽ ഓൺലൈൻ ഇടപാട് നടത്താൻ സാധിക്കും.ബാങ്കിൽ പോകാതെ വീട്ടുപടിക്കൽ തന്നെ ബാങ്കിങ് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന്റെ പ്രത്യേകത. ആധാർ നമ്ബർ ഉപയോഗിച്ച് പോയിന്റ് ഓഫ് സെയിൽസ് വഴിയും ഇടപാട് നടത്താൻ സാധിക്കും.

വിദ്യാർഥി സ്കൂളിൽ എത്തിയില്ലെങ്കിൽ വിവരം പഞ്ചായത്ത് ഓഫീസിലെത്തും**വരുന്നു, വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ

തിരുവനന്തപുരം :സംസ്ഥാനത്ത് പൊതുവിദ്യാ ഭ്യാസവകുപ്പും തദ്ദേശഭരണ കുപ്പും ചേർന്ന് വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാ റാക്കുന്നു. ഓരോ തദ്ദേശ രണ പരിധിയിലെയും കുട്ടിക ളുടെയും രക്ഷിതാക്കളുടെയും അവരുടെ ജീവിതാവസ്ഥകളും ഒറ്റ ക്ലിക്കിൽ പ്രാദേശിക സർ ക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കന്നതാണ് പദ്ധതി. വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്ന വിദ്യാര്ഥികളുടെ അവകാ ശങ്ങൾ സംരക്ഷിക്കുന്നതി നുകൂടിയാണ് വെബ് പോർ ട്ടൽ മുഖാന്തരം പദ്ധതി നടപ്പാക്കുന്നത്.

കേരളത്തി ലെ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പൂർണ വിവരങ്ങളും രക്ഷിതാക്കളെക്കുറിച്ചും അവർ ജീവിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിക്കും. ഈ വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ലഭിക്കും. തുടർച്ചയായി ഒരു കുട്ടി സ്കൂളിലെത്താതിരുന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കും. കാരണം കണ്ടെത്തി കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കി പഠനം മുടങ്ങാതെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത് നടപ്പാക്കും.

പദ്ധതി നിർവഹണച്ചുമതല സമഗ്ര ശിക്ഷാ കേരളയ് ക്കാണ് പദ്ധതിക്ക് അന്തിമ രൂപം നൽകാനായി തദ്ദേശമന്ത്രി എം ബി രാജേഷ്, പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി എന്നവരും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് ഉടൻ ചർച്ച ആരംഭിക്കും

You may also like

error: Content is protected !!
Join Our WhatsApp Group