ബെംഗളൂരു : നമ്മ മെട്രോ നാടപ്രഭു കെംപെഗൗഡ മജെസ്റ്റിക് സ്റ്റേഷനിൽ യാത്രക്കാർക്ക് സൗകര്യമായി പുതിയ പ്രവേശന കവാടം തുറന്നു. ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) നിന്ന് പർപ്പിൾ ലൈനിലേക്ക് (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) മാറിക്കയറുന്ന യാത്രക്കാർക്കു വേണ്ടിയാണ് പുതിയ പ്രവേശന കവാടം. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ കവാടം തുറന്നത്.രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് മാറിക്കയറുന്ന യാത്രക്കാരുടെ തിരക്ക് അസഹ്യമാണ്.
ഗ്രീൻ ലൈനിൽനിന്ന് പർപ്പിൾ ലൈനിലേക്ക് പോകാൻ നിലവിലുള്ള വഴികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ തിരക്ക് കൂട്ടുകയും ചെയ്യുന്നതോടെ വലിയ ബുദ്ധിമുട്ടാണ് ഇവിടെ അനുഭവപ്പെടുന്നത്.പുതിയ കവാടം തുറന്നതോടെ തിരക്ക് ശമിപ്പിക്കാനാകുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) വിലയിരുത്തുന്നത്.തിരക്കേറിയ സമയങ്ങളിൽ മജെസ്റ്റിക് സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് അപകടകരമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കുമാണ് ഏറ്റവും ബുദ്ധിമുണ്ടാകുന്നത്.ബെംഗളൂരുവിന്റെ നാലു ഭാഗങ്ങളിലേക്കുമുള്ള മെട്രോസംഗമിക്കുന്ന സ്ഥലമാണ് മജെസ്റ്റിക് ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷൻ. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സ്റ്റേഷനുകളിലെ സൗകര്യവും വർധിപ്പിക്കേണ്ടതുണ്ട്.പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ നമ്മ മെട്രോ ജൂലായിൽ റെക്കോഡിട്ടിരുന്നു. ശരാശരി 7,62,360 പേരാണ് ദിവസേന യാത്ര ചെയ്തത്.ജൂലായിൽ ആകെ 2,36,33,166 പേർ മെട്രോയിൽ യാത്ര ചെയ്തു. ഓഗസ്റ്റിലെ കണക്കുവരുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം കൂടും.ജൂലായിൽ ശരാശരി 7,62,360 പേരാണ് ദിവസേന മെട്രോയിൽ യാത്ര ചെയ്‌തത്
ലൈംഗികാരോപണത്തില്‍ നടൻ ബാബുരാജിനെതിരേ കേസെടുത്തു
ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടൻ ബാബുരാജിനെതിരേ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പോലീസാണ് കേസെടുത്തത്.സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.
അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019 ല്‍ താൻ മൂന്നാറില്‍ ആണ് താമസം. ആലുവയില്‍ അല്ല. ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു. 2020 കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത്. അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താൻ ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ 100 ശതമാനം തെറ്റാണ്. ആരോപണങ്ങളില്‍ കഴമ്ബില്ല. സംഘടനയുമായി ബന്ധപ്പെട്ടവരെ തളർത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ എന്തും വിളിച്ചുപറയാൻ പറ്റുന്ന സാഹചര്യമാണെന്നും ബാബുരാജ്. മാതൃഭൂമി ഡോട്ട്കോമിനോട് ആയിരുന്നു ബാബുരാജിന്റെ പ്രതികരണം.