മുംബൈ: മുംബൈയിലും കോവിഡിന്റെ എക്സ്.ഇവകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഗുജറാത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത്മണിക്കൂറുകൾക്ക് പിന്നാലെയാണിത്.വഡോദരയിലേക്ക് യാത്ര ചെയ്ത 67കാരനായമുംബൈ നിവാസിക്കാണ് എക്സ്.ഇ വകഭേദംആദ്യം സ്ഥിരീകരിച്ചത്.ഒമിക്രോണിന്റെ BA.1, BA.2 എന്നീ ഉപവ കഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ്.ഇ. ഒമിക്രോണിന്റെ BA.2 വകഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി എക്സ്.ഇ ഉണ്ടെന്നാണ് വിലയിരുത്തൽ.നേരത്തെ മുംബൈയിൽ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ, വാർത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോൺ എക്സ്ഇ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടണിൽ ജനുവരി 19നാണ് ആദ്യ എക്സ്.ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടൻ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.