ഭാവിയിൽ ലോക്കോ പൈലറ്റ് രഹിത മെട്രോ ട്രെയിനുകൾ ഓടിക്കാനുള്ള സജ്ജീകരണങ്ങളുമായി ബയ്യപ്പനഹള്ളി ഡിപ്പോയിൽ സമാന്തര കൺട്രോൾ റൂം ആരംഭിക്കുന്നു. മെട്രോ രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ കൺട്രോൾ റൂം വരുന്നത്. കല്ലേന അഗ്രഹാര– നാഗവാര, സിൽക്ക് ബോർഡ് –കെആർ പുരം, മൂന്നാംഘട്ടത്തിൽ വരുന്ന ജെപി നഗർ– കെംപാപുര, ഹൊസഹള്ളി– കഡംബഗരെ പാതകളുടെ നിയന്ത്രണത്തിനാണ് പുതിയ കൺട്രോൾ റൂം തുറക്കുന്നത്. 5 നിലകളിലായി നിർമിക്കുന്ന കൺട്രോൾ റൂമിന്റെ 2 നിലകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.
ഭംഗി കണ്ട് വാങ്ങി, ഒറ്റ അലക്കിന് കളറിളകി’; ചുരിദാര്‍ മാറ്റി നല്‍കിയില്ല, വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി
ചായമിളകിയ ചുരിദാര്‍ മെറ്റീരിയല്‍ മാറ്റിനല്‍കാത്തതിന് വസ്ത്രവ്യാപാരസ്ഥാപനം വസ്ത്രത്തിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ കോഴിക്കോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ വിധി.ഉണ്ണികുളം പൂനൂര്‍ പുതിയ വീട്ടില്‍ പി. ബഷീറിനാണ് ചുരിദാര്‍ തുണിത്തരത്തിന്റെ വിലയായ 940 രൂപയും, ആയിരം രൂപ നഷ്ട പരിഹാരവും സ്ഥാപന അധികൃതര്‍ നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അധ്യക്ഷന്‍ പി.സി. പോളച്ചന്‍ ഉത്തരവിട്ടത്.
ചുരിദാറിന്റെ വില ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ ആറു ശതമാനം വാര്‍ഷിക പലിശ ഈടാക്കണമെന്നും കമ്മീഷന്‍ വിധിയില്‍ വ്യക്തമാക്കി. നരിക്കുനി കുമാരസ്വാമി റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ നവംബര്‍ പത്തിനാണ് ബഷീര്‍ ചുരിദാര്‍ തുണി വാങ്ങിയത്. തുണി തയ്പിച്ചശേഷം കഴുകിയപ്പോള്‍ ചായം ഇളകിപ്പടര്‍ന്ന് ചുരിദാര്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായി. തുടര്‍ന്ന് രണ്ടു തവണ വസ്ത്രസ്ഥാപനത്തിലെത്തി ആവശ്യപ്പെട്ടിട്ടും സ്ഥാപന അധികൃതര്‍ വസ്ത്രം മാറ്റി നല്‍കാതിരുന്നതോടെ ബഷീര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.