Home Featured ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം; നിയമങ്ങള്‍ മാറുന്നു; ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധം

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം; നിയമങ്ങള്‍ മാറുന്നു; ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധം

മുംബൈ | ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളാണ് ആര്‍ബിഐ നല്‍കിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ യഥാര്‍ഥ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം 16 അക്ക ടോക്കണ്‍ ആയിരിക്കും ഇ കൊമേഴ്സ് സൈറ്റുകളില്‍ ഉപയോഗിക്കേണ്ടത്.

ഓണ്‍ലൈന്‍, പോയിന്റ്-ഓഫ്-സെയില്‍, ഇന്‍-ആപ്പ് ഇടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഡാറ്റയ്ക്കും ഈ വര്‍ഷം സെപ്റ്റംബര്‍ 30-നകം ടോക്കണുകള്‍ ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, ജൂലൈ മുതല്‍ മൂന്ന് മാസത്തേക്ക് സമയപരിധി നീട്ടിയിരുന്നു.ഇ കൊമേഴസ് പോര്‍ട്ടലുകളില്‍ ഇടപാട് നടത്തുമ്ബോള്‍ യഥാര്‍ത്ഥ കാര്‍ഡ് വിശദാംശങ്ങള്‍ വ്യാപാരിയുമായി പങ്കിടുന്നത് തടയുകയാണ് പുതിയ രീതിയുടെ ലക്ഷ്യം.

ഇതുവഴി കാര്‍ഡ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാനാകും. കാര്‍ഡിന്റെ നമ്ബര്‍, പേര്, എക്സ്പൈറി തീയതി തുടങ്ങിയ വിവരങ്ങള്‍ ഒരു ടോക്കണായി സേവ് ചെയ്യുകയാണ് ഇതില്‍ ചെയ്യുന്നത്. ഓരോ വെബ്സൈറ്റിലും വ്യത്യസ്ത ടോക്കണ്‍ നമ്ബറായിരിക്കും ലഭിക്കുക.കാര്‍ഡ് ടോക്കണൈസ് ചെയ്യേണ്ട രീതി ആര്‍ബിഐ പുറത്തുവിട്ടിട്ടുണ്ട്.

അടുത്ത മാസം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കള്‍ 30 ദിവസത്തിനകം ( കാര്‍ഡ് ലഭിച്ച്‌ ) ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാര്‍ഡ് ബ്ലോക്ക് ആകും.

ഐ.എസ്​.ആര്‍.ഒ റോക്കറ്റ്​ എന്‍ജിന്‍ നിര്‍മാണം ഇനി ബംഗളൂരുവില്‍ ഒരു കുടക്കീഴില്‍

ബംഗളൂരു: ഇന്ത്യന്‍ സ്​പേസ്​ റിസര്‍ച്ച്‌​ ഓര്‍ഗനൈസഷന്​ (ഐ.എസ്​.ആര്‍.ഒ) വേണ്ടിയുള്ള റോക്കറ്റ്​ എന്‍ജിന്‍ നിര്‍മാണം ഇനി ബംഗളൂരുവില്‍ ഒരു കുടക്കീഴില്‍.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്​ ലിമിറ്റഡിന്‍റെ (എച്ച്‌​.എ.എല്‍) റോക്കറ്റ്​ എന്‍ജിനുകളുടെ നിര്‍മാണ കേന്ദ്രം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്​ഘാടനം ചെയ്തു. ഇന്‍റഗ്രേറ്റഡ്​ ക്രയോജനിക്​ എന്‍ജിന്‍ മാനുഫാക്​ചറിങ്​ ഫെസിലിറ്റി (ഐ.സി.എം.എഫ്)​ ആണ്​ പ്രവര്‍ത്തനം തുടങ്ങിയത്​. ഇന്ത്യ നിര്‍മിക്കുന്ന റോക്കറ്റുകളുടെ ക്രയോജനിക്​-സെമി ക്രയോജനിക്​ എന്‍ജിനുകള്‍ ഇനി ഈ കേന്ദ്രത്തിലാണ്​ നിര്‍മിക്കുക.

4,500 സ്ക്വയര്‍ മീറ്ററിലാണ്​ ഐ.സി.എം.എഫ്​ സജ്ജമാക്കിയിരിക്കുന്നത്​. അത്യാധുനിക സൗകര്യങ്ങളുള്ള 70 അനുബന്ധ ഉപകരണങ്ങളുമുണ്ട്​.2013ലാണ്​ എച്ച്‌​.എ.എല്ലില്‍ റോക്കറ്റ് എന്‍ജിന്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം തുടങ്ങാന്‍​ ഐ.എസ്​.ആര്‍.ഒയുമായി കരാര്‍ ഉണ്ടാക്കിയത്​. 2016ല്‍​ കരാറില്‍ ഭേദഗതി വരുത്തി റോക്കറ്റ്​ എന്‍ജിന്‍ പൂര്‍ണമായി നിര്‍മിക്കുന്ന ഐ.സി.എം.എഫ്​ സ്ഥാപിക്കാന്‍ തീരുമാനമായി. 208 കോടി രൂപയാണ്​ ചെലവ്​. റോക്കറ്റ്​ എന്‍ജിന്‍ നിര്‍മാണത്തിനുള്ള വന്‍കിട ഉപകരണങ്ങളുടെ കമീഷനിങ്​ നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്​.

മാര്‍ച്ച്‌​ 2023ഓടെ ഇവിടെ നിന്ന്​ റോക്കറ്റ്​ എന്‍ജിനുകള്‍ പുറത്തിറക്കും. സമീപഭാവിയില്‍ തന്നെ ബഹിരാകാശ യാത്രയും പരീക്ഷണവുമൊക്കെ പൂര്‍ണമായും ക്രയോജനിക്​ സാ​ങ്കേതികവിദ്യയെ ആശ്രയിച്ചായിരിക്കുമെന്നും എച്ച്‌​.എ.എല്‍ അറിയിച്ചു. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്​ ലിമിറ്റഡില്‍ സജ്ജമാക്കിയ റോക്കറ്റ്​ എന്‍ജിനുകളുടെ നിര്‍മാണ കേന്ദ്രംറോക്കറ്റുകളില്‍ ക്രയോജനിക്​ എന്‍ജിനുകളാണ്​ ലോകത്ത്​ കൂടുതലായി ഉപയോഗിക്കുന്നത്​.

നിലവില്‍ യു.എസ്​.എ, ഫ്രാന്‍സ്​, ജപ്പാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു​ മാത്രമാണ്​ ക്രയോജനിക്​ എന്‍ജിന്‍ സാ​ങ്കേതികവിദ്യയില്‍ അത്യാധുനിക സൗകര്യമുള്ളൂ. പോളാര്‍ സാറ്റലൈറ്റ്​ ലോഞ്ച്​ വെഹിക്കിള്‍ (പി.എസ്​.എല്‍.വി), ജി.എസ്​.എല്‍.വി എം.കെ. ടു, ജി.എസ്​.എല്‍.വി എം.കെ. ത്രി എന്നിവ വഹിക്കുന്ന വാഹനഭാഗങ്ങളുടെ നിര്‍മാണം, പ്രൊപലന്‍റ്​ ടാങ്കുകളുടെ നിര്‍മാണം എന്നിവ നേരത്തേ എച്ച്‌​.എ.എല്ലി​െന്‍റ എയ്റോ സ്​പേസ്​ ഡിവിഷനില്‍ നടത്തിയിട്ടുണ്ട്​. 2014 ജനുവരിയില്‍ ഇന്ത്യ, ക്രയോജനിക്​ എന്‍ജിന്‍ അടങ്ങിയ ജി.എസ്​.എല്‍.വി-ഡി. അഞ്ച്​ വിജയകരമായി വിക്ഷേപിച്ചിരുന്നു.

ഇതോടെ ക്രയോജനിക്​ എന്‍ജിന്‍ വികസിപ്പിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയായിരുന്നു​ ഇതിനുള്ള എന്‍ജിനുകള്‍ ഐ.എസ്​.ആര്‍.ഒ ഉണ്ടാക്കിയത്​.

You may also like

error: Content is protected !!
Join Our WhatsApp Group