Home Featured ബെംഗളൂരുവിലെ വ്യാപാരിയില്‍ നിന്നും ആറ് കാറുകള്‍ തട്ടിയെടുത്തു; മോൻസനെതിരെ ഒരു കേസ് കൂടി

ബെംഗളൂരുവിലെ വ്യാപാരിയില്‍ നിന്നും ആറ് കാറുകള്‍ തട്ടിയെടുത്തു; മോൻസനെതിരെ ഒരു കേസ് കൂടി

by മൈത്രേയൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയില്‍ നിന്നും ആറ് കാറുകള്‍ തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പണം നല്‍കാതെ കാറുകള്‍ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി.ബെംഗളൂരു സ്വദേശിയില്‍ നിന്നും 86 ലക്ഷം രൂപയുടെ കാറുകളാണ് മോന്‍സന്‍ തട്ടിയെടുത്തത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് കാറുകള്‍ മോന്‍സന്‍ വാങ്ങിയത്. പക്ഷേ അതിന് ശേഷം ഇയാള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് ബെംഗളൂരു സ്വദേശി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും സംയോജിപ്പിച്ച്‌ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതിനിടെ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെവഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ നീട്ടിയിരിക്കുകയാണ്. സസ്പെന്‍ഷന്‍ കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group