Home Featured മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി:സംസ്കരിക്കാൻ കൊണ്ടുപോകവെ നവജാത ശിശുവിന് ജീവനെന്ന് കണ്ടെത്തി

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി:സംസ്കരിക്കാൻ കൊണ്ടുപോകവെ നവജാത ശിശുവിന് ജീവനെന്ന് കണ്ടെത്തി

ബെംഗളൂരു :സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചന്നു വിധിയെഴുതിയ നവജാത ശിശുവിനെ സംസ്കരിക്കാൻ കൊണ്ടു പോകുന്നതിനിടെ ജീവനുണ്ടെന്നു കണ്ടെത്തി. റായിച്ചുരിലെ തുർവിഹാൽ ഗവ.ആശുപത്രിയിൽ ഈരപ്പയുടെ ഭാര്യ അമരമ്മ പ്രസവിച്ച പെൺകുഞ്ഞിനെ വിളർച്ച കാരണം കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇവിടത്തെ ഡോക്ടർമാർ കുഞ്ഞ് മരിച്ചതായി രക്ഷിതാക്കളെ അറിയിച്ചത്. സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ ഒരു ബന്ധുവാണ് കുഞ്ഞിന്റെ കൈകാലുകൾ അനങ്ങുന്നതു ശ്രദ്ധിച്ചത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിച്ചു കുഞ്ഞു മരിച്ചിട്ടെല്ലന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കർണാടക: രഥോത്സവ ഘോഷയാത്രയ്ക്കിടെ രഥം പാഞ്ഞുകയറി ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

മൈസൂരു: ചാമരാജനഗർ ജില്ലയിലെ കണ്ടേഗല ഗ്രാമത്തിലെ പാർവതിബെട്ടയിൽ ഞായറാഴ്ച നടന്ന വാർഷിക സ്കന്ദഗിരി പർവ്വതാംബ രഥോത്സവ ഘോഷയാത്രയ്ക്കിടെ രഥത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കണ്ടേഗല ഗ്രാമത്തിലെ സർപ്പഭൂഷൺ (27) ആണ് മരിച്ചത്. കബ്ബഹള്ളി ഗ്രാമത്തിലെ മഹാദേവ സ്വാമി (40), ഷിന്ദനപുര സ്വദേശി മല്ലികാർജുന എന്നിവർക്കാണ് പരിക്കേറ്റത്.ഗുണ്ട്‌ലുപേട്ട് താലൂക്കിൽ മൂന്നാം ദിവസം നടന്ന കാർമികത്വത്തിൽ മറ്റ് ഭക്തർക്കൊപ്പം രഥം വലിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ സർപ്പഭൂഷണിനെ താലൂക്ക് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മഹാദേവ സ്വാമിയെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് രണ്ട് പേർ താലൂക്ക് ആശുപത്രിയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group