Home Featured കർണാടകയിൽ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു.

കർണാടകയിൽ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു.

കര്‍ണാടക: കര്‍ണാടകയില്‍ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശുവിന് ദാരുണാന്ത്യം. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തു.ശനിയാഴ്ച രാവിലെ 7 മണിയോടെ കര്‍ണാടക ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപമാണ് ഈ ദാരുണാ സംഭവം.

പ്രസവ വാര്‍ഡിന് സമീപം, നവജാത ശിശുവിനെ കടിച്ചുകൊണ്ട് ഓടിയ നായയെ, ആശുപത്രി സെക്യൂരിറ്റി ഗാര്‍ഡുകള്‍ പിടികൂടുകയായിരുന്നു. കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോകുമ്ബോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ കൂടുന്നു

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ കൂടുന്നു. ശനിയാഴ്ച രാത്രിവരെയുള്ള കണക്കനുസരിച്ച്‌ 1,257 സജീവ രോഗികളാണുള്ളത്.ശനിയാഴ്ച 257 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച്‌ ഒന്നിന് 328 രോഗികളാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്ബോള്‍ വീണ്ടും കൂടുമെന്ന ആശങ്കയുണ്ട്. വ്യാപനസാഹചര്യം കണക്കിലെടുത്ത് ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് പരിശോധന സൗകര്യം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം സജ്ജമാക്കി.

കോവിഡ് പ്രതിരോധ ബോധവത്കരണവും ശക്തമാക്കി. കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുന്നവരുടെ എണ്ണം കുറവാണ്. ഇത് ആശ്വാസം പകരുന്നുണ്ട്. ആശുപത്രികള്‍ സജ്ജമാണെങ്കിലും മുമ്ബുണ്ടായിരുന്നതുപോലുള്ള ഗുരുതര സാഹചര്യമുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കാര്യമായി ഉണ്ടാകുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group