കർണാടക പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകരുടെ നിർബന്ധിത ഹാജർ ഉറപ്പാക്കാനും അവരുടെ ഹാജർനില നിരീക്ഷിക്കാനും പുതിയ സംവിധാനം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മന്ത്രി നാഗേഷ് പറഞ്ഞു. ബയോമെട്രിക് ഹാജർ സംവിധാനം നേരത്തെ നിർദേശിച്ചിരുന്നു . എന്നാൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അപര്യാപ്തത, വൈദ്യുതി പ്രശ്‌നങ്ങൾ തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇത് നടപ്പാക്കിയില്ല.
വൈദ്യുതി വിതരണ കോർപ്പറേഷനുകളിൽ നടപ്പാക്കിയ മാതൃകയിൽ അധ്യാപകർക്കും ഹാജർ സംവിധാനം ഏർപ്പെടുത്താനുള്ള നിർദേശം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം വർധിപ്പിക്കുന്നതിനായി 15,000 അധ്യാപകരിൽ 5,000 അധ്യാപകരെ കല്യാണ കർണാടക മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ടെന്ന് അധ്യാപക നിയമന വിഷയത്തിൽ മന്ത്രി വ്യക്തമാക്കി.