Home Featured ‘ടുമൊക് ‘ ബംഗളുരുവിൽ ബസ്സ്‌ പാസ്സുകൾക്കായി പുതിയ മൊബൈൽ ആപ്പ് സംവിധാനം

‘ടുമൊക് ‘ ബംഗളുരുവിൽ ബസ്സ്‌ പാസ്സുകൾക്കായി പുതിയ മൊബൈൽ ആപ്പ് സംവിധാനം

ബെംഗളൂരു: നഗരയാത്രികർക്ക്ബിഎംടിസി ടിക്കറ്റുകളും പാസുകളും ഓൺലൈനായി ലഭിക്കാൻ സൗകര്യമൊരുക്കി ടുമോക് ആപ് പുറത്തിറക്കി. പൊതുഗതാഗത മേഖലയിൽ ഡിജിറ്റൽ പണമിട പാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ശാന്തിനഗർ ബി എംടിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ടുമോക് സ്റ്റാർട്ടപ്പു മായി ചേർന്നു രൂപം നൽകിയ ആപ് പുറത്തിറക്കിയത്.എസി, നോൺ എസി ബസുകളിൽ ഡിജിറ്റൽ ടിക്കറ്റ് സൗകര്യം ലഭ്യമാകും. പ്രതിദിന, പ്രതിവാര പ്രതിമാസ പാസും ആപ് വഴി ലഭിക്കും. പരീക്ഷണാടിസ്ഥാന ത്തിൽ ആരംഭിച്ച പദ്ധതി വിജയകരമായാൽ അവസാന മൈൽ കണക്ടിവിറ്റി ബുക്ക് ചെയ്യാനു ള്ള സൗകര്യവും ആപ്പിൽ ലഭ്യമാക്കും.

നമ്മ മെട്രോ, വെബ് ടാക്സി സർവീസുകളിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന ബിഎംടിസിയി ലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ടുമോക് അവസ രം ഒരുക്കുമെന്നാണു പ്രതീക്ഷ.പാസെടുക്കാൻ സെൽഫി!പ്രതിദിന ടിക്കറ്റും പ്രതിദിന പാസും അതത് ദിവസങ്ങളിലേ ബുക്ക് ചെയ്യാനാകു.

പ്രതിവാര പാസ് തലേദിവസവും പ്രതിമാസ പാസ് മാസം തുടങ്ങുന്നതിന് ഒരു ദിവസം മുൻപും ബുക്ക് ചെയ്യാം. മൊബൈൽ നമ്പറും പേരും നൽ കുന്നതിനു പുറമേ സെൽഫി ചി ത്രവും പാസിനായി അപ്ലോഡ് ചെയ്യണം. യുപിഐ പേമെന്റ് വഴി പണമടയ്ക്കാം. ബുക്ക് ചെയ്യുന്നതിനു 30 മിനിറ്റാണ് ആക്റ്റിവേഷൻ സമയം. ടുമോക് ആപ്പിലെ ക്യുആർ കോഡ് കണ്ട കറുടെ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) സ്കാൻ ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group