ബെംഗളൂരു: “ഇന്ത്യയുടെ സിലിക്കണ്‍ വാലി” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന നാടാണ് ബെംഗളൂരു. ഏറെ സങ്കീര്‍ണ്ണമായ ട്രാഫിക് സാഹചര്യങ്ങള്‍, ഉയര്‍ന്ന ശമ്ബളമുള്ള കോര്‍പ്പറേറ്റ് ജോലികള്‍, ഉയര്‍ന്ന വാടക, ഉയര്‍ന്ന ഓട്ടോ ചാര്‍ജ്ജ് എന്നിങ്ങനെ പ്രതിദിനം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ഒരു ഇന്ത്യന്‍ നഗരമാണ് ഇത്.തങ്ങളുടെ ലാപ് ടോപ്പുകളില്‍ അസാധാരണമായ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന ടെക്കികളെ കുറിച്ചും പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ അത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ഒരു ടെക്കിയുടെ ചിത്രം വൈറലായി.Neelangana Noopur’ എന്ന എക്സ് ഉപയോക്താവാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രത്തില്‍ ഒരു തിയറ്ററില്‍ സിനിമ ആരംഭിക്കാന്‍ പോകുമ്ബോള്‍, തന്റെ ലാപ്പ് ടോപ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു ടെക്കിയെ കാണാം.
ചിത്രത്തോടൊപ്പം നീലാംഗന നൂപുര്‍ ഇങ്ങനെ എഴുതി,’ #ജവാൻ ആദ്യ ദിനം പ്രധാനമാണെങ്കിലും ജീവിതം #പീക്ക്ബെംഗളൂരു. ഒരു #ബാംഗ്ലൂര്‍ INOX-ല്‍ നിരീക്ഷിച്ചു. ഈ ചിത്രമെടുക്കുന്നതില്‍ ഇമെയിലുകള്‍ക്കോ ടീമുകളുടെ സെഷനുകള്‍ക്കോ ദോഷം സംഭവിച്ചിട്ടില്ല.’ ജവാൻ സിനിമ തുടങ്ങുന്നതിന് തൊട്ട് മുമ്ബ് തീയറ്ററിലിരുന്നു ഒരു ടെക്കി തന്റെ ജോലികള്‍ ചെയ്യുന്നതിന്റെ ചിത്രമായിരുന്നു അത്.തിയറ്ററില്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നത് മറ്റ് സിനിമാ ആസ്വാദകരുടെ കാഴ്ചാനുഭവം തടസ്സപ്പെടുത്തുമെന്ന് നിരവധി ഉപയോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. പിന്നാലെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തിയത്.
“ഡബ്ല്യുഎഫ്എച്ച് (Work From Home) ബെംഗ്ലൂരില്‍ മാത്രമല്ല ഇന്ത്യയിലുടനീളം പ്രബലമാണ്! മാത്രമല്ല, ഇത് തികച്ചും മര്യാദയില്ലാത്തതാണ്, മറ്റ് സിനിമാ പ്രേക്ഷകരെ സമാധാനപരമായി സിനിമ കാണുന്നവരെ ശല്യപ്പെടുത്തുന്ന അച്ചടക്കമില്ലായ്മ ഉണ്ട്! ഞാൻ ബൗണ്‍സര്‍മാരെ വിളിച്ച് നിങ്ങളെ പുറത്താക്കുമായിരുന്നു,” ഒരു ഉപയോക്താവ് എഴുതി. ‘എന്ത് ഭ്രാന്താണിത്? മൊബൈല്‍ സ്ക്രീനിന്റെ വെളിച്ചം പോലും തിയറ്ററില്‍ അസ്വസ്ഥതയുണ്ടാക്കും. അപ്പോള്‍ ലാപ്പ് ടോപ്പിലെ വെളിച്ചം എന്നെ ക്രുദ്ധനാക്കും.’ എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതിയുടെ ചതി; സോഫ്റ്റ്വെയര് എഞ്ചിനീയര്‍ക്ക് നഷ്ടമായത് ഒരു കോടി രൂപ
മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതിയുടെ നിര്‍ദേശ പ്രകാരം ക്രിപ്റ്റോ കറന്‍സി നിക്ഷേപം നടത്തിയ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് ഒരു കോടി രൂപ.ഗാന്ധിനഗറില്‍ ജോലി ചെയ്യുന്ന കുല്‍ദീപ് പട്ടേല്‍ എന്ന യുവാവിനാണ് പണം നഷ്ടമായത്. കുല്‍ദീപിന്റെ പരാതി പ്രകാരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ജൂണിലാണ് മാട്രിമോണിയല്‍ സൈറ്റില്‍ അദിതി എന്ന യുവതിയെ കണ്ടുമുട്ടിയതെന്ന് കുല്‍ദീപ് പരാതിയില്‍ പറയുന്നു. തനിക്ക് യുകെയില്‍ കയറ്റുമതി – ഇറക്കുമതി ബിസിനസ് ആണെന്നാണ് യുവതി പറഞ്ഞത്. ബനോകോയിനില്‍ നിക്ഷേപം നടത്താന്‍ അദിതി തന്നോട് ആവശ്യപ്പെട്ടെന്ന് കുല്‍ദീപ് പറയുന്നു. അദിതി പറഞ്ഞതു പ്രകാരം കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ ആളോട് സംസാരിച്ചു.
നല്ല ലാഭം ലഭിക്കുമെന്ന് കരുതിയാണ് പണം നിക്ഷേപിച്ചതെന്ന് കുല്‍ദീപ് പറഞ്ഞു. ആദ്യം നിക്ഷേപിച്ച ഒരു ലക്ഷത്തിന് ലാഭം കാണിച്ചു. ഇതോടെ കൂടുതല്‍ പണം നിക്ഷേപിച്ചു. 18 ഇടപാടുകളിലായി 1.34 കോടി രൂപയാണ് നിക്ഷേപിച്ചത്. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയിലാണ് എല്ലാ ഇടപാടുകളും നടന്നത്. സെപ്തംബര്‍ മൂന്നിന് അക്കൗണ്ടില്‍ നിന്ന് 2.59 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചെന്ന് യുവാവ് പറഞ്ഞു.തുടര്‍ന്ന് നേരത്തെ സംസാരിച്ച കസ്റ്റമര്‍ കെയര്‍ പ്രതിനിധിയെ വിളിച്ചു. അക്കൗണ്ട് തിരിച്ചുകിട്ടാന്‍ 35 ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
അദിതിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി മനസിലായതെന്ന് കുല്‍ദീപ് പട്ടേല്‍ പറഞ്ഞു.ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത കാണിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. അപരിചിതര്‍ പണം നിക്ഷേപിക്കാനുള്ള നിര്‍ദേശം വെയ്ക്കുമ്ബോള് കണ്ണുംപൂട്ടി വിശ്വസിക്കരുത്. ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നേരിട്ട് കണ്ട് ഉപദേശം തേടണം. അപരിചിതര്‍ കസ്റ്റമര്‍ കെയര്‍ നമ്ബര്‍ എന്നു പറഞ്ഞ് നല്കുന്ന നമ്ബറിലേക്ക് വിളിച്ച് അവര്‍ പറയുന്നത് വിശ്വസിച്ച് ഒരിക്കലും നിക്ഷേപം നടത്തരുത്.