സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ കാണുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോമിന്റെ പാസ് വേര്‍ഡ് അടുപ്പമുള്ളവര്‍ക്ക് കൈമാറുന്നത് പതിവാണ്. പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ വീഡിയോ സ്ട്രീമിങ് കമ്ബനിയായ നെറ്റ് ഫ്‌ളിക്‌സ്. 2023 മുതല്‍ ഇത് നടപ്പാക്കാനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്.
ഇത് നടപ്പാകുന്നതോടെ പാസ് വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങള്‍ കൈമാറുന്ന ഉപയോക്താവിന്റെ ചെലവ് വര്‍ധിക്കും. പാസ് വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതാണ് വളര്‍ച്ച മന്ദഗതിയിലാവാന്‍ കാരണമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിലയിരുത്തല്‍. മൂന്നാമത്തെ പാദത്തില്‍ 24.1 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്ബനിക്ക് ലഭിച്ചത്. എന്നാല്‍ വളര്‍ച്ച മന്ദഗതിയിലാണെന്നാണ് കമ്ബനിയുടെ കണക്കുകൂട്ടല്‍.
2022ന്റെ ആദ്യ പകുതിയില്‍ 12 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും കമ്ബനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രൈമാസ കണക്കുകള്‍ വിശദീകരിക്കുന്ന സമയത്താണ് ലോഗിന്‍ വിശദാംശങ്ങള്‍ കൈമാറുന്ന ഉപയോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാന്‍ തീരുമാനിച്ച കാര്യം കമ്ബനി അറിയിച്ചത്. എന്നാല്‍ ഫീസ് എത്രയായിരിക്കും എന്ന കാര്യം കമ്ബനി അറിയിച്ചിട്ടില്ല. നാലു ഡോളര്‍ വരെയാകാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബേസിലിന്റെ ‘ജയ ജയ ജയ ജയ ഹേ’ റിലീസിന്, സെൻസറിംഗ് കഴിഞ്ഞു
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെൻസറിംഗ് പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ട്.
ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ബാബ്‍ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.
ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.