
ബെംഗളുരു: നിയമക്കുരുക്കിൽ കുരുങ്ങി നെലമംഗല-തുമക്കൂരു ദേശീയപാത വികസനം. 46 കിലോമീറ്റർ റോഡാണ് വീതികൂട്ടുന്നതിനുള്ള നടപടികൾ 3 വർഷം മുൻപ് ദേശീയപാത വികസന അതോറിറ്റി (എൻഎച്ച്എഐ) ആരംഭിച്ചത്. 1152 കോടിരൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടോൾ പിരിക്കുന്ന കമ്പനികളുടെ കരാർ കാലാവധി റദ്ദാക്കിയതിനെതിരെ ഇവർ കോടതിയെ സമീപിച്ചതോടെയാണ് തുടർ പ്രവൃത്തികൾ നിലച്ചത്. 2027 വരെ ടോൾ പിരിക്കാനുള്ള അനുമതിയാണു കമ്പനിക്ക് ആദ്യം നൽകിയിരുന്നത്. നിലവിൽ 6 വരിയായ പാതയുടെ ചില ഇടങ്ങളിൽ വീതിയില്ലാത്തതു ഗതാഗതക്കുരുക്കിന് ഇടയാ ക്കുന്നുണ്ട്.