സാന്‍ഫ്രാന്‍സിസ്കോ: ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഏപ്രില്‍ ഒന്നു മുതല്‍ പാസ്വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കും.കുടുംബത്തിന് പുറത്തുള്ള ആര്‍ക്കെങ്കിലും നെറ്റ്ഫ്ലിക്സ് ലോഗിന്‍ പാസ്വേഡ് നല്‍കുകയാണെങ്കില്‍ പ്രൊഫൈല്‍ ആക്‌സസ് ചെയ്യുന്നതിന് അധിക പണം നല്‍കേണ്ടിവരും.ഇന്ത്യപോലുള്ള, തങ്ങള്‍ക്ക് വളരാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായ വിപണികളില്‍ തിരിച്ചടി നേരിട്ടതിന്‍റെ കാരണമായി കമ്ബനി കരുതുന്നത് പാസ്വേഡ് പങ്കുവെച്ച് പലയിടത്തായി കാണുന്നതാണ്.
ഐ.പി അഡ്രസ്, ഡിവൈസ് ഐ.ഡി, അക്കൗണ്ട് ആക്ടിവിറ്റി എന്നിവ നിരീക്ഷിച്ച് ഇത് നിയന്ത്രിക്കും. നേരത്തെ ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കിത്തുടങ്ങിയിരുന്നു. മൂന്ന് ഡോളര്‍ (ഏകദേശം 250 രൂപ) ആണ് ഇവിടങ്ങളില്‍ ഈടാക്കുന്നത്. ഇന്ത്യയില്‍ എത്ര തുകയാണ് ഈടാക്കുകയെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.യു.എസ് ആസ്ഥാനമായ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സിന് 230 ദശലക്ഷത്തിലേറെ വരിക്കാരുണ്ട്. കോവിഡ് കാലത്തെ കുതിപ്പിനുശേഷം കമ്ബനി സാമ്ബത്തിക വെല്ലുവിളി നേരിടുകയാണ്.
ഭാര്യ രാത്രി വാതില്‍ തുറന്നില്ല; ചുമരില്‍ പിടിച്ച് വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു
രാത്രി ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുമരില്‍ പിടിച്ച് വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു.ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) രാത്രി വൈകിയാണ് വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല.
ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോള്‍ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്.