ചിക്കമംഗലൂര്‍ : 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന വിസ്മയമാണ് നിലക്കുറഞ്ഞി. 12 വര്‍ഷം എന്ന് പറയുമ്ബോഴും അത്രയും വര്‍ഷം വേണ്ടി വരില്ല നിലക്കുറഞ്ഞി പൂത്ത് നില്‍ക്കുന്നത് കാണാന്‍.
ഇപ്പോള്‍ ഒരു സ്ഥലത്ത് പൂക്കള്‍ വിരഞ്ഞാല്‍ അവിടെ 12 വര്‍ഷത്തിന് ശേഷമെ നീലക്കുറഞ്ഞി വിരിയു എന്നാണ്. കേരളത്തില്‍ ഇടുക്കി ശാന്തന്‍പാറ മലനിരകളില്‍ ഇത്തവണ നീലക്കുറഞ്ഞി വിരയുകയുണ്ടായി. നിരവിധി പേരാണ് നീലക്കുറിഞ്ഞി കാണാന്‍ ഇടുക്കിയിലേക്ക് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ടൂറിസവും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇടുക്കിയില്‍ മാത്രമല്ല കര്‍ണാടകയിലെ ചിക്കമംഗലൂരുവിലും ഇത്തവണ നിലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. നിരവിധി പേരാണ് നീലക്കുറിഞ്ഞ് കാണാനായി ചിക്കമംഗലൂരുവിലേക്ക് യാത്ര തിരിക്കുന്നത്.
ചിക്കമംഗലൂരുവിലെ സീതാലയന്‍ഗിരി, മുല്ലയന്‍ഗിരി, ബാബാബുഡന്‍ഗിരി എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത്. നീലക്കുറഞ്ഞി എന്ന വിസ്മയത്തിനൊപ്പം ചെറിയ ചാറ്റല്‍ മഴയും കോട മഞ്ഞും തണ്ണുത്ത കാറ്റും ചിക്കമംഗലുരൂവിലക്കുള്ള യാത്ര മറ്റൊരു തലത്തിലേക്കെത്തിക്കും. നീല പരവതാനി വിരച്ചിത് പോലെയാണ് നീലക്കുറഞ്ഞി പൂത്ത് നില്‍ക്കുന്നതായി കാണാം.
വിജയകരമായ രണ്ടാം വാരത്തിലേക്ക്; ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ട് ടീം ‘റോഷാക്ക്’
മമ്മൂട്ടി നായകനായി എത്തിയ ‘റോഷാക്ക്’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീർ ആണ്. വിജയകരമായി ആദ്യ ആഴ്ച പിന്നിട്ട്, രണ്ടാം വാരത്തിലേക്ക് കടക്കുകയാണ് റോഷാക്ക് ഇപ്പോൾ. ഈ അവസരത്തിൽ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ ലാസ്റ്റ് ഫൈറ്റിന്റെ മേക്കിംഗ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ‘പെർഫെക്ഷനോടെ ഒരു ഷോട്ട് എടുക്കാനുള്ള മമ്മൂക്കയുടെ ശ്രമങ്ങൾ കണ്ട് തീർത്തും സ്തംഭിച്ചുപോയി’, എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് മമ്മൂട്ടിയുടെ എഫെർട്ടിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം, ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്തഭിനയിച്ച റോഷാക്ക് ഇന്ന് മുതൽ യൂറോപ്പിൽ പ്രദർശിപ്പിക്കും. യൂറോപ്പില്‍ ഉള്‍പ്പെടെ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഈ വാരം ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിവരം. ഓസ്ട്രേലിയയിലും ന്യൂസന്‍ഡിലും ഇന്നലെ പ്രദർശനം ആരംഭിച്ചിരുന്നു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ റോഷാക്ക് ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണ്. ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.