Home Featured എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്

എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്

എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്.കൊല്ലത്തെ മുളവന ചന്തയില്‍ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണില്‍ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ രീതിയില്‍ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് ബിജെപി നേതാവായ ജി. കൃഷ്ണകുമാർ. കണ്ണില്‍ പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും കൊല്ലം കുണ്ടറയിലെത്തിയ സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്.

കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു; ഹുബ്ബളിയില്‍ കോളെജിലും സ്കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം

ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്‍ ഹിരേമത് പ്രസ്താവിച്ചതോടെയാണ് ലവ് ജിഹാദ് പ്രശ്നം കത്തിക്കയറിയത്.കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഹുബ്ബളിയിലെ അതിക്രമങ്ങളെക്കുറിച്ച്‌ പറയുന്ന വീഡിയോയും വൈറലാവുകയാണ്. സ്കൂളിലും കോളെജിലും പോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായ അതിക്രമം നടക്കുന്നതായാണ് ഈ പെണ്‍കുട്ടി പറയുന്നത്. പൊട്ടു മായ്ച്ചുകളയുന്നതായും പരാതിപ്പെടുന്നു. രോഷാകുലയായി സംസാരിക്കുന്ന ഈ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാണ്.കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നടി ഹര്‍ഷിത പൂനാചയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവമുണ്ടായി.

കന്നട സംസാരിച്ചതിനാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് പറയുന്നു. ഭര്‍ത്താവിന്റെ സ്വര്‍ണ്ണമാലയും അക്രമികള്‍ പൊട്ടിച്ചു. എന്താ ഇത് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആണോ എന്നാണ് ഹര്‍ഷിത പൂനാച്ച ചോദിച്ചത്.ഹുബ്ബളിയിലെ ബിവിബി കോളെജില്‍ പിജിയ്‌ക്ക് പഠിക്കുകയായിരുന്നു 23 കാരിയായ നേഹ. കോളെജ് കാമ്ബസില്‍ വെച്ച്‌ തന്നെയാണ് ഏപ്രില്‍ 18 വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് നേഹയെ ഫയാസ് ഏഴോ എട്ടോ തവണ കുത്തിയെന്നും മകള്‍ തല്‍ക്ഷണം മരിച്ചെന്നും അച്ഛന്‍ ഹിരേമത് പറയുന്നു. ഈ സംഭവത്തെക്കുറിച്ച്‌ എന്‍ഐഎ അന്വേഷണം വേണമെന്ന് വിഎച്ച്‌പി ആവശ്യപ്പെടുന്നു. എബിവിപിയും പ്രതിഷേധത്തിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group