ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തെന്നിന്ത്യൻ താര വിവാഹം ഇനി ഒടിടിയിൽ കാണാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവൻ്റെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നു എന്ന അപിഡേറ്റുകളാണ് പുറുത്തു വരുന്നത്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.സംവിധായകൻ ഗൗതം മേനോനാണ് ആ വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു.
എന്നാൽ, നെറ്റ്ഫ്ളിക്സോ നയൻതാരയോ വിഘ്നേശോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.ഇതിനിടയ്ക്ക് ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍’ എന്ന പേരോടു കൂടിയ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടെങ്കിലും പിന്നീട് റിലീസ് വൈകുകയായിരുന്നു. എന്നാൽ ഇപ്പോൾ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍’ എന്ന പേരോടു കൂടി തന്നെ ഒരു ഡോക്യുമെന്ററിയുടെ അപ്ഡേറ്റാണ് നെറ്റ്ഫ്ലിക്സിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. 1 മണിക്കൂർ 21 മിനുട്ടാണ് ഇതിന്റെ റൺടൈം.
2024ല്‍ തെന്നിന്ത്യൻ താരത്തിന്റെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് ഇതോടെ റിപ്പോര്‍ട്ടുകൾ പറയുന്നത്.റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡോക്യുമെൻ്ററിയുടെ റൈറ്റ്‍സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്.
അവസാന യാത്രയും നൃത്തം ചെയ്ത്; ‘ ഗര്‍ബ നൃത്തത്തിന്റെ രാജാവ്’ വിടവാങ്ങി
ഗർബ നൃത്തത്തിനിടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു. ‘ ഗർബ നൃത്തത്തിന്റെ രാജാവ്’ എന്നറിയപ്പെടുന്ന അശോക് മാലി (50) ആണ് മരിച്ചത്.പൂനെയില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ നൃത്തം ചെയ്യുമ്ബോഴായിരുന്നു സംഭവം.മകൻ ഭവേഷിനൊപ്പം ‘ഘൂങ്ഘട്ട് മേ ചാന്ദ് ഹോഗാ അഞ്ചല്‍ മേ ചാന്ദ്നി’ ഗാനത്തിന് ചുവടുവയ്‌ക്കുകയായിരുന്നു അശോക്. ഇതിനിടെ ക്ഷീണവും തലക്കറക്കവും അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ അശോക് കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ 5 വർഷമായി ഗർബ നൃത്ത പരിശീലകനായിരുന്നു അശോക് മാലി. ഇദ്ദേഹത്തിന്റെ നൃത്തം കാണുന്നതിനായി വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വരുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗർബ നൃത്തത്തില്‍ വ്യത്യസ്ത ശൈലികള്‍ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നതായിരുന്നു മറ്റ് നർത്തകരില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.