ചെന്നൈ: വാടക ഗര്‍ഭധാരണ സംഭവത്തില്‍ വന്‍ ട്വിസ്റ്റുമായി നയന്‍താരയുടെ വെളിപ്പെടുത്തല്‍. ആറു വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തി.
വിവാഹ റജിസ്റ്റർ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങള്‍ പറയുന്നത്. ഇത് താര ദമ്പതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണ പാനലിനെ വച്ചത്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു. ദുബൈയിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതെന്നും വിവരമുണ്ട്.
വാടക ഗർഭധാരണം സംഭവിച്ച് രാജ്യത്ത് കർശന വ്യവസ്ഥകൾ നിലനിൽക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിവാദം ഉടലെടുത്തതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
ഇരട്ടക്കുട്ടികളുടെ ജനനം അറിയിക്കാൻ വിഘ്നേഷ് കഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ദമ്പതികൾ ആൺകുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
“നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
കണ്ടാൽ ഭീമാകരനായ ചെകുത്താനെ പോലെ, ദേഹം നിറയെ രോമം, തീരത്ത് അജ്ഞാതജീവിയുടെ ജഡം
പല തരത്തിലുള്ള അജ്ഞാത ജീവികളും പലപ്പോഴും പല തീരങ്ങളിലും അടിയാറുണ്ട്. അതുപോലെ ഏതാണ് എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭീമൻ ജീവി കരക്കടിഞ്ഞതിന്റെ അത്ഭുതത്തിലാണ് ഇവിടെ ബീച്ച് സന്ദർശകർ. സംഭവം നടന്നത് ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒറിഗോണിലെ ഫ്ലോറൻസിന് സമീപമുള്ള തീരത്താണ്. അതുവഴി വാഹനമോടിച്ച് പോവുകയായിരുന്ന അഡോണി ടെഗ്നർ എന്ന പ്രദേശവാസിയാണ് ഈ ജീവിയെ ആദ്യം കണ്ടത്.
ഈ ഭീമൻ ജീവിയെ കുറിച്ച് അഡോണി പറഞ്ഞത് അതിനെ കണ്ടാൽ ഭീമാകരനായ ഒരു ചെകുത്താനെ പോലെയുണ്ട് എന്നാണ്. അതിന്റെ ദേഹം നിറയെ വെളുത്ത നിറത്തിലുള്ള രോമമാണ്. ജീർണ്ണിച്ച് തുടങ്ങിയ ജീവികളുടെ മണമാണ് അതിന്. ഇതുപോലെ ഒരു ജീവിയെ ഞാനിതു വരെ കണ്ടിട്ടില്ല. അതിന് ദേഹത്ത് നിറയെ നാരുകളുണ്ട്.
അഡോണി തന്റെ കാമുകിയായ മെറിക്ക ലിന്നിനെയും വിളിച്ച് ജീവിയെ കാണിച്ച് കൊടുത്തു. എന്നാൽ അവൾക്കും അത് എന്ത് ജീവിയാണ് എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഇതിന് മുമ്പും ഇങ്ങനെ പല ജീവികളും തീരത്തടിഞ്ഞതായി കണ്ടിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ജീവിയെ കാണുന്നത് ഇത് ആദ്യമായിട്ടാണ്. ഇത്രയധികം രോമമുള്ള ഒരു ജീവിയെ ഇതുപോലെ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്ന് ലിന്നും പറയുന്നു.
ഏതായാലും ജീവിയെ തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് അഡോണി അതിന്റെ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ആർക്കെങ്കിലും ഈ ജീവിയെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു.
നിരവധി ആളുകൾ അഭിപ്രായപ്പെട്ടത് ഇതൊരു ഗ്ലോബ്സ്റ്റർ ആയിരിക്കും എന്നാണ്. എന്നാൽ, അതേ സമയം ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഹാറ്റ്ഫീൽഡ് മറൈൻ സയൻസ് സെന്ററിന്റെ അഭിപ്രായം അനുസരിച്ച്, ഇത് തിമിംഗലത്തിന്റെ ജഡമായിരിക്കാം എന്നാണ് പറയുന്നത്. മാസങ്ങളായിരിക്കാം ഇത് ചത്തിട്ട്. അതാവാം രോമങ്ങൾ പോലെ കാണപ്പെടുന്നത് എന്നും അവർ അഭിപ്രായപ്പെടുന്നു.