Home Featured നയൻതാരയുടെ ‘ഒ 2’ ത്രില്ലടിപ്പിച്ചോ? പ്രേഷക പ്രതികരണം!

നയൻതാരയുടെ ‘ഒ 2’ ത്രില്ലടിപ്പിച്ചോ? പ്രേഷക പ്രതികരണം!

നയൻതാര നായികയാകുന്ന ത്രില്ല‍ർ ചിത്രം ‘ഒ 2’ ന് സമ്മിശ്ര പ്രേഷക പ്രതികരണം. ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രം പ്രേഷക‍ർ ഏറ്റെടുത്തുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ജി എസ് വിഘ്‍നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി എസ് വിഘ്‍നേഷിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെ മികച്ച പ്രകടനമെന്ന് വിലയിരുത്തുന്ന പ്രേഷകർ തിരക്കഥയെയും മേക്കിംഗിനേയും കുറിച്ച് പ്രതികരിക്കുന്നത് സമ്മിശ്രമായാണ്. ചിലർ മികച്ചതെന്ന് പറയുമ്പോൾ തന്നെ, പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന മറ്റു ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്.

നയൻതാര – വിഘ്നേഷ് ശിവൻ വിവാഹത്തിന് ശേഷം പുറത്തിറങ്ങുന്ന താരത്തിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഒ 2വിനുണ്ട്. നയൻതാരയ്‍ക്കൊപ്പം റിത്വിക്കും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം തമിഴ് എ അഴകൻ, എഡിറ്റിംഗ് സെൽവ ആർ കെ, സംഗീത സംവിധാനം വിജയ് ചന്ദ്രശേഖർ, ഡ്രീം വാരിയർ പിക്ചേഴ്‍സിൻറെ ബാനറിൽ എസ് ആർ പ്രകാശ് പ്രഭുവും എസ് ആർ പ്രഭുവും ചേർന്നാണ് നിർമ്മാണം.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നയൻതാരയുടെ മറ്റു ചിത്രങ്ങളും പുറത്തുവരാനുണ്ട്. അൽഫോൻസ് പുത്രൻറെ മലയാള ചിത്രം ‘ഗോൾഡ്’, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാൻ’, ‘ലൂസിഫറി’ൻറെ തെലുങ്ക് റീമേക്ക് ആയ ചിരഞ്‍ജീവി ചിത്രം ‘ഗോഡ്‍ഫാദർ’, അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘കണക്ട്’ എന്നിവയാണ് അവ. ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ആറ് വർഷത്തിനിപ്പുറമാണ് അൽഫോൻസ് പുത്രൻറെ സംവിധാനത്തിൽ ഒരു ചിത്രം വരുന്നത്. നയൻതാര നായികയാകുന്ന ‘ഗോൾഡെ’ന്ന ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ആണ്. മുൻ ചിത്രങ്ങളായ നേരത്തെക്കുറിച്ചും ‘പ്രേമ’ത്തെക്കുറിച്ചും പറഞ്ഞതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നാണ് ഗോൾഡിനെക്കുറിച്ചും അൽഫോൻസ് പറഞ്ഞിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group