Home Featured നവരാത്രി പൂജാ ആഘോഷം: നിർദേശങ്ങൾ വായിക്കാം

നവരാത്രി പൂജാ ആഘോഷം: നിർദേശങ്ങൾ വായിക്കാം

by ടാർസ്യുസ്

ബെംഗളൂരു:കോവിഡ് സാഹചര്യം മുൻനിർത്തി നവരാത്രി പൂജാ ആഘോഷം സംബന്ധിച്ച സുരക്ഷാനിയന്ത്രണങ്ങൾ ബിബിഎംപി പുറത്തിറക്കി.11 മുതൽ 15 വരെ നടക്കുന്ന ആഘോഷങ്ങളിൽ പ്രധാനമായും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനുമാണിത്.

  • ദുർഗാ പൂജ നടക്കുന്ന ഇടങ്ങളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
  • പൂജാ കർമങ്ങളുടെ ഭാഗമാ യി മധുരം, പുഷ്പഫലാദികൾ തുടങ്ങിയവയുടെ വിതരണം നിരോധിച്ചിട്ടുണ്ട്.
  • സംഘടനകളും അപ്പാർട്മെന്റ് അസോസിയേഷനുകളും മറ്റും സുരക്ഷാനിയന്ത്രണങ്ങൾ കർശ നമായി ഉറപ്പാക്കണം.
  • പൂജയ്ക്കായി പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ദുർഗാ വിഗ്രഹങ്ങൾക്കു 4 അടിയിൽ കൂടുതൽ ഉയരം പാടില്ല. ഇതിനു മുന്നോടിയായി അതതു ബിബിഎംപി സോണുകളുടെ ജോയിന്റ് കമ്മിഷണർമാരുടെ അനുമതി തേടണം.
  • പൂജായിടങ്ങൾ അണുമുക്തമാക്കിയിരിക്കണം.
  • പുഷ്പാജലിയും മറ്റു നടത്താൻ കൃത്യമായ അകലം പാലിച്ച് നടത്തണം
  • താളമേളങ്ങൾ പാടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group